Saturday, August 20, 2022
HomeNewsKeralaതൃശ്ശൂരിൽ യുവാവ് മരിച്ചത് കുരങ്ങുപനി ബാധിച്ച്; പരിശോധനാഫലം പുറത്തുവന്നു

തൃശ്ശൂരിൽ യുവാവ് മരിച്ചത് കുരങ്ങുപനി ബാധിച്ച്; പരിശോധനാഫലം പുറത്തുവന്നു

തൃശൂർ: തൃശ്ശൂരിൽ യുവാവ് മരിച്ചത് കുരങ്ങുപനി ബാധയെത്തുടർന്നെന്ന് സ്ഥിരീകരണം. ഇരുപത്തിരണ്ടുകാരന്‍റെ സ്രവ സാമ്പിൾ പരിശോധനാ ഫലമാണ് പുറത്തുവന്നത്. രാജ്യത്തെ ആദ്യത്തെ കുരങ്ങുപനി മരണമാണിത്.

ഈ മാസം 21ന് യുഎഇയിൽ നിന്ന് എത്തിയ യുവാവ് ഇന്നലെയാണ് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്.

ചെറിയ ലക്ഷണങ്ങളെ തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ആദ്യം ചികിത്സ തേടിയിരുന്നു . പിന്നീട് വീട്ടിലേക്ക് വന്ന യുവാവ് 27 ന് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തി. പ്രകടമായ ലക്ഷണങ്ങള്‍ അപ്പോഴും ഉണ്ടായിരുന്നില്ല. വെള്ളിയാഴ്ച സ്ഥിതി മോശമായി. ശനിയാഴ്ച മരിച്ചു. യുഎഇയില്‍ മങ്കിപോക്സ് സ്ഥിരീകരിച്ച യുവാവ് ഇക്കാര്യം മറച്ചുവച്ച് കേരളത്തിലെത്തിയെന്നാണ് ആരോഗ്യ വകുപ്പിന് ലഭിച്ച വിവരം.

അമ്മ, സഹോദരി, ഒരു സുഹൃത്ത് എന്നിവരുമായാണ് യുവാവിന് സമ്പര്‍ക്കം ഉണ്ടായിരുന്നത്. വിമാനത്തിൽ ഒപ്പമെത്തിയവരുടെയും ആശുപത്രികളില്‍ ഉണ്ടായിരുന്നവരും നിലവിൽ നിരീക്ഷണത്തിലാണ്.

Most Popular