Monday, July 26, 2021
Home News International ഓസ്‌ട്രേലിയയിൽ മീനിന്റെ ആക്രമണത്തിൽ മത്സ്യത്തൊഴിലാളി കൊല്ലപ്പെട്ടു

ഓസ്‌ട്രേലിയയിൽ മീനിന്റെ ആക്രമണത്തിൽ മത്സ്യത്തൊഴിലാളി കൊല്ലപ്പെട്ടു

സിഡ്‌നി: ഓസ്ട്രേലിയയിൽ മീൻ പിടിക്കുന്നതിനിടെ 56കാരനായ മത്സ്യത്തൊഴിലാളി കൊല്ലപ്പെട്ടു. കുടുംബത്തോടൊപ്പം ഹാർബറിലെത്തിയ ഇയാൾ ബോട്ടിൽ മീൻ പിടിക്കുന്നതിനിടെ വലിയ ഒരു മത്സ്യം ബോട്ടിലേക്ക് ചാടുകയായിരുന്നു. ഇതിനിടെ ഇദ്ദേഹത്തിന്റെ നെഞ്ചിൽ മീനിന്റെ അടിയേറ്റതാണ് മരണത്തിന് കാരണമായതെന്ന് പോലീസ് പറഞ്ഞു.

സംഭവം നടന്ന ഉടൻ കരയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകിയെങ്കിലും ഇയാൾ മരിക്കുകയായിരുന്നു. ആക്രമിച്ച മീൻ ഏതു തരത്തിൽപെട്ടതാണെന്ന് തിരിച്ചറിയാൻ സാധിച്ചിട്ടില്ലെന്നും സംഭവം വളരെ വിചിത്രമായിരിക്കുന്നുവെന്നും പോലീസ് പറഞ്ഞു.

2018ലും ഇവിടെ സമാനസംഭവത്തിൽ ഒരു സ്ത്രീ ആക്രമിക്കപ്പെട്ടിരുന്നു. മത്സ്യബന്ധനത്തിനിടെ കഴുത്തിൽ മുറിവേറ്റ ഇവർ അദ്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.

Most Popular