ഫുഡ് കോർപറേഷൻ ജീവനക്കാരിയെ ഗോഡൗണിൽ മരിച്ചനിലയിൽ കണ്ടെത്തി

permission to bring expats dead body

കോട്ടയം: കോട്ടയം ചിങ്ങവനത്ത് ഫുഡ് കോർപറേഷൻ ജീവനക്കാരിയെ ഗോഡൗണിൽ മരിച്ചനിലയിൽ കണ്ടെത്തി. ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ ക്വാളിറ്റി കണ്‍ട്രോളറായി ജോലി ചെയ്ത് വരികയായിരുന്ന മൂവാറ്റുപുഴ വെള്ളൂര്‍കുന്നം വില്ലേജ് ഓഫീസിലെ ഫീല്‍ഡ് ഓഫീസര്‍ കടുത്തുരുത്തി പൂഴിക്കോല്‍ രാജ്ഭവന്‍ ബിനുരാജിന്റെ ഭാര്യ എം എസ് നയനയെയാണ് (32) തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. വെള്ളിയാഴ്ച രാത്രി ഏഴരയോടെയാണ് സംഭവം.

ജോലിക്കുശേഷം വീട്ടില്‍ മടങ്ങി എത്താതിരുന്നതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടത്. ഇന്ന് ഇന്‍ക്വസ്റ്റ് നടപടി പൂര്‍ത്തിയാക്കി മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റും. മകന്‍: സിദ്ധാര്‍ഥ്.