Thursday, January 20, 2022
HomeNewsKeralaവെള്ളമെന്ന് കരുതി മദ്യത്തിലൊഴിച്ച് കുടിച്ചത് ഫോർമാലിൻ; ഇരിങ്ങാലക്കുടയിലെ 2 പേരുടെ മരണത്തിൽ കൂടുതൽ കണ്ടെത്തലുമായി പോലീസ്

വെള്ളമെന്ന് കരുതി മദ്യത്തിലൊഴിച്ച് കുടിച്ചത് ഫോർമാലിൻ; ഇരിങ്ങാലക്കുടയിലെ 2 പേരുടെ മരണത്തിൽ കൂടുതൽ കണ്ടെത്തലുമായി പോലീസ്

തൃശൂര്‍: ഇരിങ്ങാലക്കുടയില്‍ മദ്യം കഴിച്ച്‌ രണ്ടുപേര്‍ മരിച്ച സംഭവത്തില്‍ കൂടുതൽ വ്യക്തത വരുന്നു. വെള്ളമെന്ന് കരുതി മദ്യത്തിലൊഴിച്ച് കുടിച്ചത് ഫോര്മാലിനാണെന്ന നിഗമനത്തിലാണ് പോലീസ്. ഇരിങ്ങാലക്കുട ചന്തക്കുന്നില്‍ നിശാന്ത് (43), പടിയൂര്‍ എടതിരിഞ്ഞി ചെട്ടിയാല്‍ സ്വദേശി ബിജു (42) എന്നിവരായിരുന്നു ദിവസങ്ങൾക്ക് മുൻപ് മദ്യം കഴിച്ച് മരണപ്പെട്ടത്. ഇരുവരുടെയും ആന്തരീകാവയവങ്ങൾ വെന്ത നിലയിലായിരുന്നു. മനഃപൂർവം ആരെങ്കിലും അപായപ്പെടുത്താനുള്ള ശ്രമമാണ് എന്ന പ്രാഥമിക നിഗമനമായിരുന്നു അന്വേഷണത്തിന്റെ ആദ്യം മുതൽക്കേ ഉണ്ടായിരുന്നത്. എന്നാൽ വിശദമായ അന്വേഷണത്തിൽ കോഴിക്കട ഉടമയായ നിശാന്ത് കോഴിമാലിന്യത്തിന്റെ ദുർഗന്ധമകറ്റാൻ ഫോർമാലിൻ ഉപയോഗിച്ചിരുന്നതായി പോലീസ് കണ്ടെത്തുകയായിരുന്നു. കോഴി മാലിന്യത്തിന്റെ ദുര്‍ഗന്ധം പോകാന്‍ ഫോര്‍മാലിന്‍ ഉപയോഗിക്കാറുണ്ടെന്ന് ജീവനക്കാര്‍ പൊലീസിനോട് പറഞ്ഞു. കുടിവെള്ള കുപ്പിയിലാണ് ഫോര്‍മാലിന്‍ സൂക്ഷിച്ചിരുന്നത്. മദ്യം കഴിക്കാന്‍ ഒഴിച്ച വെള്ളത്തിന് പകരം തെറ്റി ഫോര്‍മാലിന്‍ ഒഴിച്ചിരിക്കാനാണ് സാധ്യതയെന്നാണ് പൊലീസ് നിഗമനം. മരുന്നു കടയില്‍ നിന്ന് വാങ്ങിയതാണ് ഫോര്‍മാലിനെന്ന് പൊലീസിന് സൂചന കിട്ടി.

 

Most Popular