News Flash
X
കോഴിക്കോട് മുന്‍ മേയര്‍ എം. ഭാസ്‌കരന് ആദരാഞ്ജലി

കോഴിക്കോട് മുന്‍ മേയര്‍ എം. ഭാസ്‌കരന് ആദരാഞ്ജലി

personSJ access_timeThursday October 22, 2020
HIGHLIGHTS
കുറച്ചുകാലമായി അസുഖബാധിതനായിരുന്ന ഇദ്ദേഹത്തിന്റെ അന്ത്യം ജില്ലാ സഹകരണ ആശുപത്രിയില്‍ വെച്ചായിരുന്നു.

കോഴിക്കോട്: കോഴിക്കോട് മുന്‍ മേയര്‍ എം. ഭാസ്‌കരന്(77) നാടിന്റെ ആദരാഞ്ജലി. കുറച്ചുകാലമായി അസുഖബാധിതനായിരുന്ന ഇദ്ദേഹത്തിന്റെ അന്ത്യം ഇന്നലെ ജില്ലാ സഹകരണ ആശുപത്രിയില്‍ വെച്ചായിരുന്നു.

2005 മുതല്‍ അഞ്ചുവര്‍ഷം കോഴിക്കോട് മേയറായിരുന്ന ഇദ്ദേഹം നായനാര്‍ മേല്‍പ്പാലം, അരയിടത്തുപാലം, എരഞ്ഞിപ്പാലം ബൈപാസ് തുടങ്ങി നഗരത്തിന്റെ മുഖച്ഛായ മാറ്റിയ വികസനപദ്ധതികള്‍ നടപ്പാക്കി. നാലുതവണ കോര്‍പറേഷന്‍ കൗണ്‍സിലറായിരുന്നു. കോര്‍പറേഷന്‍ ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിംങ് കമ്മിറ്റി ചെയര്‍മാനായും പ്രവര്‍ത്തിച്ചു. പ്രമുഖ സഹകാരിയായ ഭാസ്‌കരന്‍ കോഴിക്കോട് ജില്ലാ സഹകരണാശുപത്രി പ്രസിഡന്റ്, കലിക്കറ്റ് ടൗണ്‍ സര്‍വീസ് സഹകരണബേങ്ക് എന്നിവയുടെ പ്രസിഡന്റായി പ്രവര്‍ത്തിച്ചു.റബ്‌കോ വൈസ് ചെയര്‍മാനുമായിരുന്നു. മികച്ച സംഘാടകനായ അദ്ദേഹം ദീര്‍ഘകാലം സി പി എം ജില്ലാ സെക്രട്ടറിയറ്റംഗം, കോഴിക്കോട് നോര്‍ത്ത് ഏരിയാസെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. സിഐടിയു, ഹെഡ്‌ലോഡ് ആന്‍ഡ് ജനറല്‍ വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ (സിഐടിയു) ജില്ലാപ്രസിഡന്റായിരുന്നു. നിലവില്‍ സിപിഎം കോഴിക്കോട് ജില്ലാകമ്മിറ്റി അംഗമാണ്. ഭാര്യ: പി എന്‍ സുമതി (റിട്ട: അധ്യാപിക, കാരപ്പറമ്പ് ആത്മ യുപി സ്‌കൂള്‍). മക്കള്‍: സിന്ധു, വരുണ്‍.

ജില്ലാ സഹകരണ ആശുപത്രിയുടെ മുൻ പ്രസിഡന്റ് കൂടിയായ അദ്ദേഹത്തിന്റെ മുതദേഹത്തിൽ ജീവനക്കാരും സഹപ്രവർത്തകരും അന്ത്യാഞ്ജലിയർപ്പിച്ചു. പകൽ മൂന്നുവരെ ആശുപത്രിയിൽ പൊതുദർശനത്തിന് വെച്ചിരുന്നു.

SHARE :
folder_openTags
content_copyCategory