Tuesday, August 3, 2021
Home News Kerala തിരുവനന്തപുരത്ത് കാർ നിയന്ത്രണംവിട്ട് മറിഞ്ഞ് നാല് മരണം

തിരുവനന്തപുരത്ത് കാർ നിയന്ത്രണംവിട്ട് മറിഞ്ഞ് നാല് മരണം

തിരുവനന്തപുരം: കിളിമാനൂർ കാരേട്ടിൽ കാർ നിയന്ത്രണംവിട്ട് മറിഞ്ഞ് നാല് പേർ മരിച്ചു. വെഞ്ഞാറമൂട്, കഴക്കൂട്ടം സ്വദേശികളായ ഷമീർ, സുൽഫി, ലാൽ, നജീബ് എന്നിവരാണ് മരിച്ചത്. ഇന്ന് പുലർച്ചെയാണ് അപകടമുണ്ടായത്.

കലുങ്കിലിടിച്ച് നിയന്ത്രണംവിട്ട കാർ തലകീഴായി മറിയുകയായിരുന്നു. തിരുവന്തപുരത്തേക്ക് പോയ കാറാണ് അപകടത്തിൽപ്പെട്ടത്. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകട കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ.

Most Popular