ഫ്രീഡം മീറ്റ് നടത്തി      

മടക്കിമല: ഹിദായത്തുൽ ഇസ്‌ലാം സംഘം മഹല്ല് കമ്മിറ്റിയും, ശാഖാ എസ്‌ വൈ എസ് കമ്മിറ്റിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ രാജ്യത്തിന്റെ എഴുപത്തഞ്ചാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചു ഫ്രീഡം മീറ്റ് നടത്തി. മഹല്ല് പ്രസിഡന്റ് എം മുഹമ്മദലി പതാക ഉയർത്തി. എൻ ടി ബീരാൻ കുട്ടി ഫ്ലാഗ് സല്യൂട്ടിന്ന് നേതൃത്വം നൽകി.
മഹല്ല് ഖത്തീബ്‌ മുഹമ്മദലി ദാരിമി സ്‌മൃതി വിചാരം സെഷനിൽ സംസാരിച്ചു കെ സി മൊയ്‌തീൻ ഹാജി, പൈക്കാടൻകബീർ, കെ എ നാസർ മൗലവി, വാർഡ് മെമ്പർ അഷ്റഫ് ചിറക്കൽ, ചേക്കു ഉള്ളിവീട്ടിൽ, ഇസ്മായിൽ പൊത്താകോടൻ,ആലി തച്ചറമ്പൻ, എൻ ടി ഹംസ, മജീദ് ചെമ്മല, എൻ പി അഹ്‌മദ്‌കുട്ടി ഹാജി, അബൂബക്കർ മൗലവി എ പി, മൻസൂർ ടി തുടങ്ങിയവർ സംബന്ധിച്ചു.