കുവൈത്ത് സിറ്റി: കുവൈത്തിൽ പണം വച്ച് ചൂതാട്ടം നടത്തിയ പതിനഞ്ച് പ്രവാസികൾ അറസ്റ്റിലായി. അഹ്മദി ഏരിയയിൽ നിന്നാണ് പ്രവാസികൾ അറസ്റ്റിലായത്.
ചൂതാട്ടത്തിന് ഉപയോഗിച്ച പണവും മറ്റ് സാധനങ്ങളുമെല്ലാം പൊലീസ് പിടിച്ചെടുത്തു.
പിടിയിലായവരുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ട അധികൃതര്‍, പക്ഷേ ഇവര്‍ ഏത് രാജ്യക്കാരാണെന്ന് വെളിപ്പെടുത്തിയിട്ടില്ല. ഇവർക്കെതിരെ നടപടി സ്വീകരിച്ചുവരികയാണ്.