മെക്സിക്കോ: തെക്കുകിഴക്കൻ മെക്സിക്കോയിൽ ഗാമ ചുഴലിക്കാറ്റ് വീശിയടിച്ച് അഞ്ച് മരണം. ആയിരക്കണക്കിനാളുകളെ പ്രദേശങ്ങളിൽ നിന്ന് മാറ്റിപ്പാർപ്പിച്ചതിനാൽ വൻ അപകടം ഒഴിവായി.
ചിയാപാസ് സംസ്ഥാനത്ത് വീടുകൾക്കുമീതെ മണ്ണിടിഞ്ഞ് വീണാണ് രണ്ട് കുട്ടികളടക്കം നാല് പേരുടെ മരണങ്ങൾ റിപ്പോർട്ട് ചെയ്തത്. മറ്റൊരു മരണം തബാസ്കോ സംസ്ഥാനത്ത് ഒഴുക്കിൽപെട്ടതിനെ തുടർന്നുമാണെന്ന് മെക്സിക്കോ സിവിൽ ഡിഫൻസ് ഏജൻസി അറിയിച്ചു.
കാറ്റും മഴയും ഏറ്റവും കൂടുതൽ ബാധിക്കപ്പെട്ട സംസ്ഥാനം തബാസ്കോ ആയിരുന്നു, അവിടെ 3,400ലധികം പേരെ അഭയകേന്ദ്രങ്ങളിലേക്ക് മാറ്റി. മിയാമിയിലെ യുഎസ് നാഷനൽ ചുഴലിക്കാറ്റ് കേന്ദ്രത്തിന്റെ കണക്കനുസരിച്ച് ശനിയാഴ്ച 70 മൈൽ (110 കിലോമീറ്റർ) വേഗതയിലാണ് കാറ്റ് വീശിയടിച്ചത്.