Saturday, July 24, 2021
Home News National യു.പിയിൽ വീണ്ടും കൂട്ടബലാത്സംഗം; മീററ്റിൽ 15കാരിയെ ബന്ധുവും സുഹൃത്തും ചേർന്ന് പീഡിപ്പിച്ചു

യു.പിയിൽ വീണ്ടും കൂട്ടബലാത്സംഗം; മീററ്റിൽ 15കാരിയെ ബന്ധുവും സുഹൃത്തും ചേർന്ന് പീഡിപ്പിച്ചു

ലഖ്നൗ: ഉത്തർപ്രദേശിൽ കൂട്ടബലാത്സംഗങ്ങൾ തുടർക്കഥയാകുന്നു. മീററ്റിൽ 15കാരിയെ ബന്ധുവും സുഹൃത്തും ചേർന്ന് പീഡിപ്പിച്ചതായാണ് പരാതി. പീഡന ദൃശ്യങ്ങൾ പകർത്തിയതായും പരാതിയിൽ പറയുന്നു. സംഭവത്തിൽ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു.

ലഹരി മരുന്ന് നൽകിയാണ് കഴിഞ്ഞ ദിവസ പെൺകുട്ടിയെ ബന്ധുവും സുഹൃത്തും പീഡിപ്പിച്ചത്. ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിക്കുകയും ചെയ്തു. വീഡിയോ വൻതോതിൽ പ്രചരിപ്പിക്കപ്പെട്ടതോടെ പരാതിയുമായി പെൺകുട്ടിയുടെ ബന്ധുക്കൾ പോലീസിനെ സമീപിക്കുകയായിരുന്നു.

ഹാത്രാസ് കൂട്ടബലാത്സംഗവുമായി ബന്ധപ്പെട്ട വാർത്തകൾ നിറഞ്ഞ് നിൽക്കുന്നതിനിടെയാണ് യു.പിയിൽ നിന്ന് വീണ്ടും പീഡന വാർത്തകൾ പുറത്തുവരുന്നത്. പീഡനത്തിന് ഇരയാകുന്നതിൽ ഭൂരിഭാഗവും താഴ്ന്ന ജാതിയിൽപ്പെടുന്നവരാണെന്ന് റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നു.

Most Popular