ബസ്റ: തെക്കന്‍ ഇറാഖില്‍ ഗ്യാസ് പൈപ്പ്ലൈന്‍ സ്ഫോടനത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. 51 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നുമാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം സൂചിപ്പിക്കുന്നത്.
സ്‌ഫോടനത്തിന്റെ കൂടുതല്‍ വിവരങ്ങഭള്‍ വ്യക്തമല്ലെന്ന് സൈന്യം പ്രസ്താവനയില്‍ പറഞ്ഞു. പരിക്കേറ്റവരില്‍ ഒന്‍പത് ഷിയാ മിലിഷ്യ പോരാളികളുണ്ട്. അതേസമയം, കൊല്ലപ്പെട്ടവരില്‍ രണ്ട് കുട്ടികള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ബാഗ്ദാദിന് തെക്ക് 270 കിലോമീറ്റര്‍ തെക്ക് നഗരമായ സമാവയ്ക്കടുത്താണ് സ്‌ഫോടനം നടന്നതെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. പൈപ്പ് ലൈനില്‍ ചോര്‍ച്ച ഉണ്ടായതിനെ തുടര്‍ന്നാണ് സ്ഫോടനം സംഭവിച്ചതെന്നും അധികൃതര്‍ വ്യക്തമാക്കി