Wednesday, December 1, 2021
HomeNewsNationalമുകേഷ് അംബാനിയെ പിന്നിലാക്കി ഏഷ്യയിലെ ഏറ്റവും സമ്പന്നനായ വ്യക്തിയെന്ന സ്ഥാനം സ്വന്തമാക്കി അദാനി

മുകേഷ് അംബാനിയെ പിന്നിലാക്കി ഏഷ്യയിലെ ഏറ്റവും സമ്പന്നനായ വ്യക്തിയെന്ന സ്ഥാനം സ്വന്തമാക്കി അദാനി

മുംബൈ: മുകേഷ് അംബാനിയെ പിന്നിലാക്കി ഏഷ്യയിലെ ഏറ്റവും സമ്പന്നനായ വ്യക്തിയെന്ന സ്ഥാനം സ്വന്തമാക്കി അദാനി. റിലയന്‍സ് നേരിട്ട തിരിച്ചടിയാണ് അദാനി ഗ്രൂപ്പ് ഉടമ ഗൗതം അദാനിക്ക് സഹായകമായത്. 2015 മുതല്‍ അംബാനിക്ക് സ്വന്തമായ ഒന്നാംസ്ഥാനമാണ് അദാനി പിടിച്ചെടുത്തത്. ബ്ലൂംബര്‍ഗിന്റെ കോടീശ്വര പട്ടിക പ്രകാരം 9,100 കോടി ഡോളറാണ് അംബാനിയുടെ ആസ്തി. അദാനിയുടേതാകട്ടെ 8,880 കോടിയും. കൊവിഡ് കാലത്താണ് അദാനിയുടെ സമ്പത്ത് വന്‍തോതില്‍ വളര്‍ന്നത്. 2020 മാര്‍ച്ച് 18-ന് അദ്ദേഹത്തിന്റെ മൊത്തം ആസ്തി ഏകദേശം 4.91 ബില്യണ്‍ ഡോളറായിരുന്നു. എന്നാല്‍, ഇപ്പോഴത് 90 ബില്യണ്‍ ഡോളറായി ഉയര്‍ന്നു. 1800 ശതമാനത്തിലധികമാണ് വര്‍ധിച്ചത്.
അദാനി എന്റര്‍പ്രൈസസ്, അദാനി ട്രാന്‍സ്മിഷന്‍, അദാനി പവര്‍ തുടങ്ങിയ കമ്പനികളുടെ ഓഹരികളും ഈയിടെ മികച്ചനേട്ടം സ്വന്തമാക്കി. അദാനി പോര്‍ട്ട്‌സ് & സെസ്, അദാനി ടോട്ടല്‍ ഗ്യാസ് തുടങ്ങിയ കമ്പനികളും അദാനി ഗ്രൂപ്പിന് കീഴിലുണ്ട്. ആരംകോ- റിലയന്‍സ് കരാറില്‍ നിന്നുള്ള പിന്‍മാറ്റമാണ് ഓഹരി വിപണിയില്‍ തുടര്‍ച്ചയായ ദിവസങ്ങളില്‍ റിലയന്‍സിന് വന്‍ തിരിച്ചടി ഉണ്ടാക്കിയത്.

 

Most Popular