Friday, May 27, 2022
HomeNews "ഗ്ലോബൽ ചാലിയാർ" ലോക ജലദിനം ആഘോഷിച്ചു

 “ഗ്ലോബൽ ചാലിയാർ” ലോക ജലദിനം ആഘോഷിച്ചു

ഒളവണ്ണ :ഗ്ലോബൽ ചാലിയാർ” പരിസ്ഥിതി കൂട്ടായ്മ മണക്കടവിലെ ചാലിയാർ നദിയുടെ മണൽ പരപ്പിൽ ഒത്തുകൂടി ജലദിനം ആഘോഷിച്ചു. ഈ വർഷത്തെ ജലദിന സന്ദേശമായ ഭൂഗർഭ ജലത്തിന്റെ കാണാപുറങ്ങൾ (Ground water, making the invisible visible) എന്നതിലുള്ള ചർച്ച നടന്നു.
വാഴയൂർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡണ്ട് വാസുദേവൻ ജലദിന പരിപാടി ഉൽഘാടനം ചെയ്തു. അബ്ദുൽ ലത്തീഫ്.ഇ.കെ. അധ്യക്ഷം വഹിച്ചു.  മീഡിയ പ്രവർത്തകൻ മുജീബ് റഹ്‌മാൻ ആക്കോട് ജലദിന പ്രഭാഷണം നടത്തി.
പരിപാടിയുടെ ഭാഗമായി ജലനടത്തം, മുളങ്കാട് സന്ദർശനം എന്നിവ നടത്തി. കോഴിക്കോട് ജില്ലാ പഞ്ചായത്ത്‌ അംഗം രാജീവ്‌ പെരുമൺപുറം പരിസ്ഥിതി സംരക്ഷണ സന്ദേശം നൽകി. ജലദിന പ്രതിജ്ഞയും പരിസ്ഥിതി സംബന്ധമായ കവിതാലാപനവും പരിപാടിക്ക് ഭംഗിയേകി.

ഒളവണ്ണ പഞ്ചായത്ത്‌ അംഗം ഷാജി, വിനോദ് മാസ്റ്റർ, അബൂബക്കർ ആക്കോട്, അസീസ് കറുത്തേടത്ത്, അബ്ദുൽ ഗഫൂർ വായോളി, പ്രമോദ് എന്നിവർ ആശംസകൾ നേർന്നു. ആഷിഖ്എം കെ, മഹ്ബൂബ് കോഴിപ്പള്ളി, രഘുനാഥ്, കെ ടി റസാക്ക്, ഇസ്മയിൽ, നവാസ്, അസീസ് പൊയിലിൽ, പി കെ ബാവ, റസാക്ക് കോടമ്പുഴ, കുഞ്ഞു സി എം, യാസർ അറഫാത്ത് എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ബഷീർ മണക്കടവ് സ്വാഗതവും ഷാനവാസ്‌ സി പി നന്ദിയും പറഞ്ഞു.

Most Popular