സ്വർണവില വീണ്ടും ഇടിഞ്ഞു

കൊച്ചി: സ്വര്‍ണ വിലയില്‍ തുടര്‍ച്ചയായ മൂന്നാം ദിനവും ഇടിവ്. പവന് 240 രൂപയാണ് ഇന്നു കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 44,640 രൂപ. ഗ്രാമിന് 80 രൂപ താഴ്ന്ന് 5580 ആയി.

കഴിഞ്ഞ രണ്ടു ദിവസവും സ്വര്‍ണ വില ഇടിവ് രേഖപ്പെടുത്തിയിരുന്നു. ബുധനാഴ്ച 360 രൂപയും ഇന്നലെ 160 രൂപയുമാണ് പവന് കുറഞ്ഞത്. മൂന്നു ദിവസത്തിനിടെയുണ്ടായത് 760 രൂപയുടെ കുറവ്.