സ്വർണ്ണവിലയിൽ ഇടിവ്

11gold_price

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തി. ഇന്ന് ഒരു പവൻ സ്വർണത്തിന് 160 രൂപയാണ് കുറഞ്ഞത്. ഇതോടെ, പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 41,320 രൂപയായി. ഒരു ഗ്രാം സ്വർണത്തിന്റെ വില 5,165 രൂപയാണ്. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് ഇന്നലെ സ്വർണത്തിന്റെ വ്യാപാരം നടന്നത്. ഇന്നലെ ഒരു പവൻ സ്വർണത്തിന്റെ വില 41,480 രൂപയായിരുന്നു. ഫെബ്രുവരിയിൽ സ്വർണത്തിന്റെ വില താരതമ്യേന കുറഞ്ഞിരുന്നു. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക് രേഖപ്പെടുത്തിയത് ഒന്നാം തീയതിയാണ്. രാജ്യാന്തര വിപണിയിലെ ഏറ്റക്കുറച്ചിലകളാണ് കേരളത്തിലെ സ്വർണവിലയെ സ്വാധീനിക്കുന്ന ഒരു ഘടകം.

സംസ്ഥാനത്ത് ഇന്ന് വെള്ളി വിലയിൽ മാറ്റമില്ല. ഒരു ഗ്രാം 70 രൂപയും, 8 ഗ്രാം വെള്ളിക്ക് 560 രൂപയുമാണ് വില. ഒരു കിലോഗ്രാം വെള്ളിയുടെ വില 70,000 രൂപയാണ്.