കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വീണ്ടും സ്വർണ്ണവേട്ട. മസ്കത്തിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ എത്തിയ കോഴിക്കോട് താമരശ്ശേരി സ്വദേശിയിൽ നിന്ന് പേസ്റ്റ് രൂപത്തിലാക്കി കാൽമുട്ടിൽ കെട്ടി ഒളിപ്പിച്ച 650 ഗ്രാം സ്വർണ്ണമാണ് പിടിച്ചെടുത്തത്.
നയതന്ത്ര ചാനൽ വഴിയുള്ള സ്വർണക്കടത്ത് കണ്ടെത്തിയതിന് ശേഷം സംസ്ഥാനത്തെ വിവിധ വിമാനത്താവളങ്ങളിൽ നിന്നായി നിരവധി തവണ സ്വർണ്ണം പിടികൂടിയിരുന്നു.