Thursday, August 5, 2021
Home News Kerala സ്വർണക്കടത്ത്: ജനം ടിവി ന്യൂസ് കോ- ഓർഡിനേറ്റർ അനിൽ നമ്പ്യാരെ കസ്റ്റംസ് ചോദ്യം ചെയ്യൽ തുടരുന്നു

സ്വർണക്കടത്ത്: ജനം ടിവി ന്യൂസ് കോ- ഓർഡിനേറ്റർ അനിൽ നമ്പ്യാരെ കസ്റ്റംസ് ചോദ്യം ചെയ്യൽ തുടരുന്നു

കൊച്ചി: സ്വർണകള്ളക്കടത്ത് കേസിൽ ജനം ടിവി എക്‌സിക്യൂട്ടീവ് എഡിറ്റർ അനിൽ നമ്പ്യാരെ കൊച്ചിയിലെ കസ്റ്റംസ് ഓഫീസിൽ വെച്ച് ചോദ്യം ചെയ്യുന്നത് തുടരുന്നു. ജൂലൈ അഞ്ചിന് സ്വർണം കണ്ടെടുത്ത ദിവസം സ്വപ്ന അനിൽ നമ്പ്യാരുമായി രണ്ട് തവണ ഫോണിൽ സംസാരിച്ചതായി കസ്റ്റംസ് കണ്ടെത്തിയിരുന്നു. ഈ ഫോൺ വിളി സംബന്ധിച്ച് സ്വപ്ന കസ്റ്റംസിന് മൊഴിയും നൽകിയിട്ടുണ്ട്.

സ്വപ്നയുടെ മൊഴിയിൽ വ്യക്തത വരുത്താനാണ് കസ്റ്റംസ് അനിൽ നമ്പ്യാരെ ചോദ്യം ചെയ്യുന്നത്. മൊഴികളിൽ പൊരുത്തക്കേടുണ്ടോ എന്നറിയുകയാണ് പ്രധാന ലക്ഷ്യം. സ്വപ്ന ഒളിവിൽ പോയതും അന്നു തന്നെയാണ്.

കൂടാതെ സ്വപ്ന സുരേഷുമായി ഫോണിൽ ബന്ധപ്പെട്ട മറ്റു ചിലരേയും വരും ദിവസങ്ങളിൽ കസ്റ്റംസ് ചോദ്യം ചെയ്യുമെന്നാണ് സൂചന. ഫോണിൽ ബന്ധപ്പെട്ടവരിൽ ആരോ ആണ് ഒളിവിൽ പോകാൻ സ്വപ്ന സുരേഷിനെ സഹായിച്ചതെന്നാണ് കസ്റ്റംസിന്റെ നിഗമനം. സ്വപ്ന അനിൽ നമ്പ്യാരെ വിളിച്ചതിന് മണിക്കൂറുകൾക്കകമാണ് ഫോൺ സ്വിച്ച് ഓഫ് ചെയ്ത് ഒളിവിൽ പോകുന്നത്.

Most Popular