വാക്സിനുകള്‍ക്കെതിരെ പ്രചാരണം നടത്തിയാല്‍ നിയമ നടപടി; മുന്നറിയിപ്പുമായി കേന്ദ്രം

covid vaccination cirtificate

ന്യൂഡല്‍ഹി: കോവിഡ് വാക്സിനുകള്‍ക്ക് എതിരേ പ്രചാരണം നടത്തിയാല്‍ നിയമ നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. രാജ്യത്ത് ഉപയോഗിക്കുന്ന കോവിഡ് വാക്സിനുകളുടെ സുരക്ഷയും ഫലപ്രാപ്തിയും സംബന്ധിച്ച് അടിസ്ഥാനരഹിതവും തെറ്റിധരിപ്പിക്കുന്നതുമായ വിവവരങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ശിക്ഷാനടപടി സ്വീകരിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാര്‍ക്ക് അയച്ച കത്തില്‍ പറയുന്നു.

ഇന്ത്യയില്‍ ഉപയോഗിക്കുന്ന രണ്ട് കോവിഡ് വാക്സിനുകളും സുരക്ഷിതവും രോഗപ്രതിരോധ ശേഷിയുള്ളതാണെന്നും കണ്ടെത്തിയെന്നും അഭ്യൂഹങ്ങള്‍ പരത്തുന്നത് ആളുകള്‍ക്കിടയില്‍ അനാവശ്യമായ സംശയങ്ങള്‍ക്ക് കാരണമാകുമെന്നും കേന്ദ്രം പറഞ്ഞു. അതിനാല്‍, വാക്സിനുകളുടെ സുരക്ഷയും രോഗപ്രതിരോധ ശേഷിയുമായി ബന്ധപ്പെട്ട ഇത്തരം അടിസ്ഥാന രഹിതമായ പ്രചാരണങ്ങള്‍ പരിശോധിക്കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്.