Monday, May 16, 2022
HomeNewsNationalഇന്ത്യൻ മുസ്ലീങ്ങൾക്കെതിരായ ആക്രമണങ്ങൾ തടയാൻ ഭരണകൂടങ്ങൾ തയ്യാറാവണം; ആഗോള മുസ്ലിം പണ്ഡിത യൂണിയൻ

ഇന്ത്യൻ മുസ്ലീങ്ങൾക്കെതിരായ ആക്രമണങ്ങൾ തടയാൻ ഭരണകൂടങ്ങൾ തയ്യാറാവണം; ആഗോള മുസ്ലിം പണ്ഡിത യൂണിയൻ

ന്യൂഡൽഹി: ഇന്ത്യൻ മുസ്ലീങ്ങൾക്കെതിരായ ആക്രമണങ്ങൾ തടയാൻ ഭരണകൂടങ്ങൾ തയ്യാറാവണമെന്ന് ആഗോള മുസ്‌ലിം പണ്ഡിത യൂണിയൻ. ഇന്ത്യയിലെ മുസ്‌ലിം ന്യൂനപക്ഷത്തിന്റെ പേരില്‍ ലൗ ജിഹാദ്, കൊറോണ ജിഹാദ്, നാര്‍കോട്ടിക്ക് ജിഹാദ് എന്നീ ആരോപണങ്ങളെ ആഗോള മുസ്‌ലിം പണ്ഡിത യൂനിയന്‍ ശക്തമായി അപലപിച്ചു. ഇസ്‌ലാമിക രാജ്യങ്ങളിലെ സര്‍ക്കാരുകളും സ്വതന്ത്ര മാധ്യമങ്ങളും ഇന്ത്യയിലെ മുസ്‌ലിം സഹോദരന്മാര്‍ക്ക് സംഭവിക്കുന്ന ദുരന്തങ്ങളെ തടയാനാവശ്യമായ നിയമ പരിചരണം നൽകണം. ആക്രമണത്തില്‍ നിന്നും മുസ്‌ലിംകളെ സംരക്ഷിക്കുവാന്‍ സത്വര നടപടി സ്വീകരിക്കുവാനും ആഗോള മുസ്‌ലിംകള്‍ അവരുടെ കര്‍ത്തവ്യങ്ങള്‍ നിര്‍വഹിക്കണമെന്നും പണ്ഡിത വേദി എല്ലാ മുസ്‌ലിം രാഷ്ട്രീയക്കാരോടും പണ്ഡിതരോടും ചിന്തകരോടും ആവശ്യപ്പെട്ടു.

മുസ്‌ലിംകളെ ബഹിഷ്‌കരിക്കാനും അവരുടെ കടകളും വ്യാപാര സ്ഥാപനങ്ങളു ഉപരോധിക്കാനും വരെ ആഹ്വാനം ചെയ്യുന്ന സങ്കുചിത മനോഭാവക്കാരെ ഒറ്റപ്പെടുത്തുകയാണ് വേണ്ടത്. ഇസ്‌ലാമിക ഭരണത്തിന്‍കീഴില്‍ ഇന്ത്യ നൂറ്റാണ്ടുകള്‍ നിലനിന്നിരുന്നുവെന്നും ഹിന്ദുക്കളായ ഭൂരിപക്ഷത്തെ ഇസ്‌ലാമില്‍ പ്രവേശിക്കാന്‍ നിര്‍ബന്ധിച്ചിട്ടില്ലെന്നതും ഏവര്‍ക്കുമറിയുന്ന ചരിത്രമാണ്. ദേശീയ പ്രാദേശിക ഭരണ പാര്‍ട്ടികളുടെ പിന്തുണയോടെയും പ്രോത്സാഹനത്തോടെയും മൗനാനുവാദത്തോടെയും നടക്കുന്ന ഹീനമായ കുറ്റകൃത്യങ്ങളെ ന്യായീകരിക്കാനും മുസ്‌ലിംകളെ അവരുടെ ദേശീയത, പൗരത്വം എന്നിവ ഇല്ലാതാക്കാനുമുള്ള നിയമങ്ങളെ ന്യായീകരിക്കാനും വേണ്ടിയാണ് ഈ തെറ്റായ ആരോപണങ്ങളെന്ന് പണ്ഡിതവേദി ആശങ്ക രേഖപ്പെടുത്തി. അമുസ്‌ലിം രാജ്യങ്ങളിലെ സര്‍ക്കാരുകള്‍ ഉള്‍പ്പെടെ ഇന്ത്യയിലെ മുസ്‌ലിം സഹോദരന്മാര്‍ക്ക് സംഭവിക്കുന്ന ദുരന്തങ്ങള്‍ തടയാന്‍ ആവശ്യമായ നിയമ പരിപാലനം നടപ്പിലാക്കാന്‍ എല്ലാ മുസ്‌ലിംകള്‍ക്കും രാഷ്ട്രീയക്കാരും പണ്ഡിതരും ചിന്തകരോടും മറ്റുള്ളവരോടും യൂണിയന്‍ ആവശ്യപ്പെടുന്നുണ്ട്.

Most Popular