Friday, May 14, 2021
Home News National ഒടിടി പ്ലാറ്റ്‌ഫോമുകളും ഓണ്‍ലൈന്‍ മാധ്യമങ്ങളും ഇനി വാര്‍ത്ത വിതരണ മന്ത്രാലയത്തിന് കീഴില്‍

ഒടിടി പ്ലാറ്റ്‌ഫോമുകളും ഓണ്‍ലൈന്‍ മാധ്യമങ്ങളും ഇനി വാര്‍ത്ത വിതരണ മന്ത്രാലയത്തിന് കീഴില്‍

ന്യൂഡല്‍ഹി: ഒടിടി വീഡിയോ പ്ലാറ്റ്‌ഫോമുകളെയും ഓണ്‍ലൈന്‍ മാധ്യമങ്ങളെയും വാര്‍ത്താവിതരണ മന്ത്രാലയത്തിന് കീഴിലാക്കി കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കി. ഇതോടെ ആമസോണ്‍, നെറ്റ്ഫ്‌ളിക്‌സ്, ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് എന്നിവയ്ക്ക് നിയന്ത്രണം വരും. ഉത്തരവ് നിലവില്‍ വരുന്നതോടെ ടി വി ചാനലുകള്‍ക്കും മറ്റ് മാധ്യമങ്ങള്‍ക്കും ബാധകമായ നിയന്ത്രണങ്ങള്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിനും ബാധകമാകും. നിലവില്‍ ഒടിടി പ്ലാറ്റ്‌ഫോമില്‍ വരുന്ന ഉളളടക്കത്തിന് സെന്‍സറിംഗ് ഉള്‍പ്പെടെയുളള ഒരു നിയന്ത്രണങ്ങളും ബാധകമല്ല.

Most Popular