Friday, August 12, 2022
HomeNewsNationalകോവിഡ് വ്യാപനം; പുതുക്കിയ മാർഗ നിർദേശങ്ങളുമായി കേന്ദ്രം

കോവിഡ് വ്യാപനം; പുതുക്കിയ മാർഗ നിർദേശങ്ങളുമായി കേന്ദ്രം

ന്യൂഡൽഹി: കോവിഡ് രോഗികളുടെ എണ്ണം ഉയരുന്നതിനിടെ പുതുക്കിയ മാർഗ നിർദേശങ്ങളുമായി കേന്ദ്രം . സംസ്ഥാന സർക്കാരുകൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും ജാഗ്രത നിർദേശവും പുറപ്പെടുവിച്ചു.

വിദേശരാജ്യങ്ങളിൽ നിന്നും എത്തുന്ന വിമാനങ്ങളിൽ രണ്ട് ശതമാനം പേർക്ക് ആർ.ടി.പി.സി.ആർ പരിശോധന നടത്താനുള്ള നിർദേശം സർക്കാർ നൽകിയിട്ടുണ്ട്. റാൻഡം പരിശോധനയായിരിക്കും നടത്തുക.

ഈ പരിശോധനയിൽ പോസിറ്റീവാകുന്നവരുടെ സാമ്പിളുകൾ ജനിതകശ്രേണീകരണത്തിന് അയക്കണം. പോസിറ്റീവാകുന്നവരെ മാനദണ്ഡങ്ങൾ അനുസരിച്ച് ഐസോലേഷനിൽ പാർപ്പിക്കുകയും വേണമെന്ന് പുതുക്കിയ മാർഗ നിർദേശത്തിൽ പറയുന്നു.

പനിലക്ഷണവുമായി എത്തുന്ന ആളുകളിൽ അഞ്ച് ശതമാനം പേരുടെ സാമ്പിളുകളെങ്കിലും കോവിഡ് പരിശോധനക്ക് വിധേയമാക്കണമെന്നും രോഗബാധയുണ്ടാകുന്ന സ്ഥലങ്ങളും പുതിയ ക്ലസ്റ്ററുകളും സംബന്ധിച്ച് കർശനമായ നിരീക്ഷണം നടത്താനും കേന്ദ്രസർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്.

Most Popular