ദില്ലി: പായ്ക്ക് ചെയ്ത് വില്‍ക്കുന്ന ഭക്ഷ്യോല്‍പ്പന്നങ്ങള്‍ക്ക് 5 ശതമാനം ജിഎസ്ടി ഏര്‍പ്പെടുത്തിയ ഉത്തരവില്‍ വിശദീകരണവുമായി കേന്ദ്ര സര്‍ക്കാര്‍. ഇരുപത്തിയഞ്ച് കിലോയില്‍ കുറഞ്ഞ പാക്കറ്റുകളില്‍ ലേബല്‍ ചെയ്ത് വില്‍ക്കുന്ന ഭക്ഷ്യധാന്യങ്ങള്‍ക്കാണ് ജിഎസ്ടി ഏര്‍പ്പെടുത്തിയതെന്നാണ് വിശദീകരണം.
അരിക്കും ഗോതമ്പിനും പയറുവര്‍ഗ്ഗങ്ങള്‍ക്കും നികുതി ബാധകമാണ്. എന്നാല്‍ 25 കിലോയില്‍ കൂടിയ പാക്കറ്റുകള്‍ക്ക് നികുതി ഉണ്ടാവില്ല. ബ്രാന്‍ഡഡ് ഉത്പന്നങ്ങള്‍ക്ക് മാത്രം നികുതി എന്ന സമ്പ്രദായമാണ് ഒഴിവാക്കിയത് എന്നും കേന്ദ്രം വ്യക്തമാക്കി.
പായ്ക്ക് ചെയ്ത് ലേബലോടെ വില്‍ക്കുന്ന എല്ലാത്തിനും നികുതി ഉണ്ടാകും. അളവുതൂക്ക നിയമത്തിന്റെ പരിധിയില്‍ വരുന്ന പാക്കറ്റുകള്‍ക്കെല്ലാം ജിഎസ്ടി ഈടാക്കും. അരിമില്ലുകളും 25 കിലോയില്‍ താഴെയുള്ള പാക്കറ്റുകള്‍ക്ക് നികുതി നല്‍കണം. അതേസമയം ചില്ലറ വില്‍പ്പന ശാലകളില്‍ പാക്കറ്റ് പൊട്ടിച്ച് വിറ്റാല്‍ നികുതി ഉണ്ടാവില്ലെന്ന് കേന്ദ്രം വ്യക്തമാക്കി.