ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചു

അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചു. രണ്ട് ഘട്ടമായാണ് ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് നടക്കുക. ആദ്യഘട്ടം ഡിസംബർ 1 നും രണ്ടാംഘട്ടം 5 നുമാണ്. വോട്ടെണ്ണൽ ഡിസംബർ 8 നായിരിക്കും.

4.9 കോടി വോട്ടര്‍മാരാണ് ഗുജറാത്തിലുള്ളത്. 3,24,420 കന്നിവോട്ടര്‍മാരാണ് സംസ്ഥാനത്തുള്ളത്.

1995 മുതൽ ബിജെപി ഭരണത്തിൽ തുടരുന്ന ഗുജറാത്തിൽ ഇത്തവണ വലിയ വെല്ലുവിളിയാണ് നേരിടുന്നത്. ആം ആദ്മി പാർട്ടിയാണ് ബി.ജെ.പിയുടെ മുഖ്യ എതിരാളികളായി രംഗത്തുള്ളത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് വളരെ മുമ്പ് തന്നെ അരവിന്ദ് കെജ്രിവാൾ ഗുജറാത്തിൽ പ്രവർത്തനം തുടങ്ങിയിരുന്നു.