Sunday, January 23, 2022
HomeNewsNationalനാളെ ഞാനെന്ത് കഴിക്കണമെന്ന് തീരുമാനിക്കുന്നത് നിങ്ങളാണോ? മാംസാഹാര വിൽപ്പനയെ എതിർത്ത കോർപ്പറേഷനെതിരെ ഹൈക്കോടതി

നാളെ ഞാനെന്ത് കഴിക്കണമെന്ന് തീരുമാനിക്കുന്നത് നിങ്ങളാണോ? മാംസാഹാര വിൽപ്പനയെ എതിർത്ത കോർപ്പറേഷനെതിരെ ഹൈക്കോടതി

അഹമ്മദാബാദ്: മുൻസിപ്പലൽ കോർപ്പറേഷൻ അധികൃതർ തെരുവ് കച്ചവടക്കാരുടെ വണ്ടികൾ പിടിച്ചെടുത്തെന്ന് കാണിച്ച്‌ 25ഓളം പേർ അഹമ്മദാബാദ് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചു. തെരുവ് കച്ചവടക്കാർ മാംസാഹാരം വിൽപ്പന നടത്തുന്നത് എതിർത്ത്‌കൊണ്ടാണ് അഹമ്മദാബാദ് മുൻസിപ്പൽ കോർപ്പറേഷൻ അധികൃതർ തെരുവ് കച്ചവടക്കാരുടെ വണ്ടികൾ പിടിച്ചെടുത്തത്.സംഭവത്തിൽ ഹൈക്കോടതി അഹമ്മദാബാദ് മുൻസിപ്പൽ കോർപ്പറേഷനെ രൂക്ഷമായി വിമർശിക്കുകയും കേസുകൾ എത്രയും വേഗം പരിഗണിക്കണമെന്നും 24 ണണിക്കൂറിനുള്ളിൽ പിടിച്ചെടുത്ത സാധനങ്ങൾ കച്ചവടക്കാർക്ക് തിരിച്ച്‌ നൽകണമെന്നും ഹൈക്കോടതി നിർദേശിച്ചു.

എന്താണ് മുൻസിപ്പൽ കോർപ്പറേഷന്റെ പ്രശ്‌നമെന്ന് വാദത്തിനിടെ ജസ്റ്റിസ് ബീരേൻ വൈഷ്ണവ് ചോദിച്ചു. എന്താണ് നിങ്ങളുടെ പ്രശ്‌നം നിങ്ങൾക്ക് മാംസാഹാരം ഇഷ്ടമല്ല അതാണ് നിങ്ങളുടെ പ്രശ്‌നം ഞാൻ പുറത്ത് നിന്ന് എന്ത് കഴിക്കണമെന്ന് നിങ്ങൾക്ക് എങ്ങനെ തീരുമാനിക്കാനാകുമെന്നും സർക്കാർ അഭിഭാഷകനോട് കോടതി ചോദിച്ചു. ഞാൻ നാളെ വീടിന് പുറത്ത് എന്ത് കഴിക്കണമെന്ന് തീരുമാനിക്കുന്നത് നിങ്ങളാണോ? കോർപ്പറേഷൻ കമ്മീഷ്ണറെ വിളിച്ച്‌ എന്താണ് ചെയ്യുന്നതെന്ന് ചോദിക്കണമെന്നും കോടതി നിർദേശിച്ചു. നാളെ പ്രമേഹത്തിന് കാരണമാകുമെന്നും നിങ്ങളെന്നെ കരിമ്ബ് കഴിക്കാൻ അുവദിക്കില്ലെന്നും, ആരോഗ്യത്തിന് പ്രശ്‌നമാണെന്ന് പറഞ്ഞ് കാപ്പി കുടിക്കാൻ അനുവദിക്കില്ലെന്നും കോടതി പറഞ്ഞു. ഒരു ഔദ്യോഗിക ഉത്തരവുമില്ലാതെയാണ് തങ്ങളുടെ വണ്ടി പിടിച്ചെടുത്തതെന്നും വഡോദര, സൂറത്ത്, ഭാവ്നഗർ, ജുനഗഡ്, അഹമ്മദാബാദ് എന്നിവിടങ്ങളിലെ ജനങ്ങളുടെ പ്രതികൂസ നിലപാട് കാരണമാണ് വണ്ടികള് പിടിച്ചെടുത്തതെന്നും ഹർജികാർക്ക് വേണ്ടി ഹാജരായ റോണിത് ജോയ് പറഞ്ഞു. കൂടാതെ മാംസാഹാരം വിൽക്കുന്ന തെരുവ് കച്ചവടക്കാരുടെ വണ്ടികൾ മതവികാരം വൃണപ്പെടുത്തുന്നുവെന്ന് രാജ്‌കോട്ട് മേയർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

അഹമ്മബാദ് മുൻസിപ്പൽ കൗൺസിലിന് പുറമെ ഹർജിയിൽ പറഞ്ഞിരുന്ന അർബൻ ഹൗസിംഗ് ആൻഡ് അർബൻ ഡെവലപ്മെന്റ് ഡിപ്പാർട്ട്മെന്റ് അഡീഷണൽ ചീഫ് സെക്രട്ടറി എന്നിവർക്ക് കൂടി വേണ്ടിയാണ് സർക്കാർ അഭിഭാഷകൻ ഹാജരായത്.ആദ്യം കേസ് പരിഗണിച്ച ശേഷം അഹമ്മദാബാദ് മുനിസിപ്പൽ കോർപ്പറേഷന്റെ സ്റ്റാൻഡിംഗ് കൗൺസൽ സത്യം ഛായയോട് ഹാജരാകാൻ കോടതി നിർദ്ദേശിക്കുകയും കേസ് മാറ്റിവെക്കുകയുമായിരുന്നു. റോഡിലെ കൈയേറിയതും പൊതുഗതാഗതത്തിന് തടസ്സാമാകുന്നതും കാൽനടയാത്രക്കാർക്ക് തടസമാകുന്നതുമാണ് ഇത് ഒഴിപ്പിക്കാൻ കാരണമെന്നും ചില തെറ്റിദ്ധാരണയുടെ അടിസ്ഥാനത്തിലാണ് ഹർജി ഫയൽ ചെയ്തിരിക്കുന്നതെന്നും എല്ലാ നോൺ-വെജിറ്റേറിയൻ വണ്ടികളും നീക്കം ചെയ്യാൻ ഒരു ഉദ്ദേശവുമില്ലെന്നും അഭിഭാഷകൻ ഛായ കോടതിയിൽ വാദിച്ചു.

എന്നാൽ, മാംസാഹാരം വിൽക്കുന്നവരെ ലക്ഷ്യമിട്ടാണോ കയ്യേറ്റം നീക്കം ചെയ്യുന്നതെന്ന് ജസ്റ്റിസ് വൈഷ്ണവ് ചോദിച്ചു. വസ്ത്രാപൂർ തടാകത്തിന് സമീപം മുട്ട ഓംലറ്റ് വിൽക്കുന്ന കടക്കാരനെ ഒരു രാത്രി മുട്ട വിൽപ്പന നടത്താൻ പാടില്ല എന്ന് പറഞ്ഞ് നിങ്ങൾ ഒഴിപ്പിക്കുമോ നിങ്ങൾ എന്താണ് ഇങ്ങനെ ചെയ്യുന്നത്. കോർപ്പറേഷൻ കമ്മീഷ്ണറോട് എത്രയും വേഗം ഹാജരാകാൻ പറയണമെന്നും ജസ്റ്റിസ് വൈഷ്ണവ് പറഞ്ഞു. എന്നാൽ കോടതിയുടെ വാദം അഭിഭാഷകൻ നിഷേധിച്ചു.താൻ സമർപ്പിച്ച പെറ്റീഷനൊപ്പം ഫുട്പാത്ത് കൈയേറിയ ഫോട്ടോ കൂടി വച്ചിട്ടുണ്ടെന്ന് ഝായ പറഞ്ഞു. കൈയേറ്റങ്ങളുണ്ടെങ്കിൽ അത് നീക്കണമെന്നും എന്നാൽ ഭക്ഷണ വിൽപ്പനയുടെ പേരിൽ അത് നീക്കരുതെന്നും ജസ്റ്റിസ് വൈഷ്ണവ് പറഞ്ഞു. ഹർജിക്കാരൻ തങ്ങളുടെ സാധനങ്ങൾ വിട്ട്തരണമെന്ന് ആവശ്യപ്പെട്ട് 24 ണിക്കൂറിനകം കോര്പ്പററേഷനെ സമീപിച്ചാൽ അത് പെട്ടെന്ന് തന്നെ പരിഗണിക്കുമെന്നും ഝായ കോടതിയിൽ അറിയിച്ചു.

Most Popular