Wednesday, January 19, 2022
HomeNewsNationalഹജ്ജ് തീര്‍ത്ഥാടനത്തിനുള്ള മാര്‍ഗ്ഗരേഖ കേന്ദ്ര ഹജ്ജ് കമ്മിറ്റി പുതുക്കി

ഹജ്ജ് തീര്‍ത്ഥാടനത്തിനുള്ള മാര്‍ഗ്ഗരേഖ കേന്ദ്ര ഹജ്ജ് കമ്മിറ്റി പുതുക്കി

ന്യൂഡല്‍ഹി: ഹജ്ജ് തീര്‍ത്ഥാടനത്തിനുള്ള മാര്‍ഗ്ഗരേഖ കേന്ദ്ര ഹജ്ജ് കമ്മിറ്റി പുതുക്കി. ഇതുപ്രകാരം 2022-ലെ ഹജ്ജ് അപേക്ഷ സമര്‍പ്പിക്കുന്നതിനായി ഏര്‍പ്പെടുത്തിയിരുന്ന പ്രായപരിധി ഒഴിവാക്കി.
65 വയസായിരുന്നു നേരത്തെ നിശ്ചയിച്ച പ്രായപരിധി. ഇത് ഒഴിവാക്കിയേതാടെ 70 വയസിന് മുകളിലുളളവര്‍ക്ക് നേരത്തെയുളള രീതിയില്‍ സംവരണ വിഭാഗത്തില്‍ ഹജ്ജ് തീര്‍ത്ഥാടനത്തിന് അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷ ഓണ്‍ലൈനായാണ് നല്‍കേണ്ടത്.

സംവരണ വിഭാഗത്തില്‍ അപേക്ഷ സമര്‍പ്പിക്കുന്നവര്‍ക്കൊപ്പം സഹായിയായി ഒരാള്‍ കൂടി വേണം. 70 വയസിന് മുകളില്‍ പ്രായമുള്ള രണ്ട് പേരുണ്ടെങ്കില്‍ രണ്ട് സഹായികളെയും അനുവദിക്കും.

സഹയാത്രികരായി ഭാര്യ, ഭര്‍ത്താവ്, സഹോദരങ്ങള്‍, മക്കള്‍, മരുമക്കള്‍, പേരമക്കള്‍, സഹോദരപുത്രന്‍, സഹോദരപുത്രി എന്നിവരെയാണ് അനുവദിക്കുക. ഇവരുടെ ബന്ധം തെളിയിക്കുന്നതിന് മതിയായ രേഖകള്‍ അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം.

വയസിന്റെ സംവരണ വിഭാഗത്തില്‍ തെരഞ്ഞെടുക്കപ്പെട്ട വ്യക്തി/സഹായി യാത്ര റദ്ദാക്കുകയാണെങ്കില്‍ കൂടെയുള്ളവരുടെ യാത്രയും റദ്ദാകും. അതേസമയം, അപേക്ഷകര്‍ കൂടിയാല്‍ നറുക്കെടുപ്പ് വഴിയാകും തെരഞ്ഞെടുപ്പ്.

 

Most Popular