കൊണ്ടോട്ടി: കോവിഡ് 19 നെ തുടര്‍ന്ന് 2021 ഹജ്ജ് അപേക്ഷകര്‍ക്ക് കേന്ദ്രഹജ്ജ് കമ്മിറ്റിയുടെ കര്‍ശന നിര്‍ദേശങ്ങളും നിയന്ത്രണങ്ങളും. 65 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍, മാതാപിതാക്കള്‍ക്കൊപ്പം രണ്ട് വയസ്സിന് താഴെ പ്രായമുള്ള കുട്ടികള്‍ എന്നിവര്‍ അപേക്ഷിക്കാന്‍ പാടില്ല. 2020 നവംബര്‍ ഏഴിന് 18 വയസ്സ് പൂര്ത്തിയവരും 65 വയസ്സിന് താഴെയുള്ളവര്‍ക്കുമാണ് അപേക്ഷിക്കാന്‍ അവസരമുള്ളത്.എന്‍.ആര്.ഐ അപേക്ഷകര്‍ക്ക് പ്രത്യേക പരിഗണന നല്‍കില്ല. തിരഞ്ഞെടുക്കുന്ന ഹാജിമാരുടെ ഒന്നാം ഗഡു സംഖ്യ 1,50,000 ആയിരിക്കും. കോവിഡ് സാഹചര്യത്തില്‍ യാത്രാ ചെലവ് വര്‍ധിക്കാന്‍ സാധ്യതയുണ്ട്. ഈ വര്‍ഷത്തെ യാത്ര ചെലവ് ഏകദേശം 3,75,000 മുകളില്‍ വരും. രണ്ടു ഘട്ടമയാണ് ഹജ്ജ അപേക്ഷകളില്‍ നടപടികളുണ്ടാവുക. ആദ്യ ഘട്ടത്തില്‍ അപേക്ഷ പൂര്‍ണമായും ഓണ്‍ലൈന്‍ വഴി സ്വീകരിക്കും. കേന്ദ്ര, കേരള ഹജ്ജ് കമ്മിറ്റികളുടെ വെബ്സൈറ്റുകളില്‍ അപേക്ഷിക്കാന്‍ സൗകര്യം ലഭ്യമാണ്. ഡിസംബര്‍ വരെ അപേക്ഷിക്കാം.
ആദ്യഘട്ടത്തില്‍ ലഭിച്ച അപേക്ഷകളില്‍നിന്നും നറുക്കെടുപ്പ് നടത്തും. തുടര്‍ന്ന് തെരഞ്ഞെടുക്കപ്പെട്ട അപേക്ഷകര്‍ നല്കിയ അപേക്ഷ, ഒറിജിനല്‍ പാസ്പോര്‍ട്ട്, അഡ്വാന്‍സ് തുകയടച്ച രസീത്, മെഡിക്കല്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് എന്നിവ സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് രണ്ടാം ഘട്ടത്തില്‍ സമര്‍പ്പിക്കണം. അപേക്ഷകര്‍ക്ക് 2022 ജനുവരി 10 നുള്ളില്‍ വരെ കാലാവധിയുള്ളതും 2020 ഡിസംബര്‍ 10 നുള്ളില്‍ ഇഷ്യു ചെയ്തതുമായ മെഷീന് റീഡബിള്‍ പാസ്പോര്‍ട്ട് ഉണ്ടായിരിക്കണം. അപേക്ഷകര്‍ ഹജ്ജ കമ്മിറ്റി മുഖേന ജീവിതത്തിലൊരിക്കലും ഹജ് ചെയ്തിട്ടില്ലാത്തവരാവണം. ഇത് സംബന്ധിച്ച് സത്യപ്രസ്താവന സമര്‍പ്പിക്കണം. ഒരു കവറില്‍ പരമാവധി മൂന്ന് പേര്‍ക്കേ അപേക്ഷിക്കാന്‍ അനുമതിയുള്ളൂ.
2020 നവംബര്‍ ഏഴിലേക്ക് 45 വയസ്സ് പൂര്‍ത്തിയായവരും 65 വയസ്സ് കഴിയാത്തവരുമായ, പുരുഷ മെഹ്റം ഇല്ലാത്ത സ്ത്രീകള്‍ക്ക് ഒരു കവറില്‍ ഇസ്ലാമിക മദ്ഹബുകളുടെ അടിസ്ഥാനത്തില്‍ നിബന്ധനകള്‍ക്ക് വിധേയമായി അപേക്ഷിക്കാം.
അപേക്ഷാ നടപടിക്രമങ്ങള്‍ താല്കാലികമായിരിക്കും. ഹജ്ജ് 2021 സംബന്ധിച്ച് സൗദി ഹജ്ജ് അതോറിറ്റിയുടെ നിബന്ധകള്‍ക്ക് വിധേയമായിട്ടായിരിക്കും തുടര്‍ നടപടികള്‍. ഹജ്ജ് യാത്ര 30 മുതല്‍ 35 വരെ ദിവസങ്ങളായി പരിമിതപ്പെടുത്തും. കോവിഡ് മാനദണ്ഡപ്രകാരമുള്ള നിബന്ധനകള്‍ പാലിക്കണം.
തീര്‍ഥാടകര്‍ കേന്ദ്ര ഹജ്ജ് കമ്മിറ്റി ഒരുക്കുന്ന ഏകീകൃത ബാഗേജ് ഉപയോഗിക്കേണ്ടിവരും. നിശ്ചിത എംബാര്‍ക്കേഷന്‍ പോയിന്റ് മുഖേന മാത്രമെ പുറപ്പെടാന്‍ അവസരമുണ്ടാവുക.
ഓണ്‍ലൈന്‍ ഹജ്ജ അപേക്ഷാ സമര്‍പണവുമായി ബന്ധപ്പെട്ട് ഹജ്ജ് ട്രൈനര്‍മാര്‍ക്കും, സംസ്ഥാനത്തെ എല്ലാ ജില്ലയിലേയും അക്ഷയ, ഐ.ടി. സംരംഭകര്‍ക്കും അപേക്ഷാ സമര്‍പ്പണം സംബന്ധിച്ച ഓണ്‍ലൈന്‍ പരിശീലന പരിപാടി സംസ്ഥാന ഹജ്ജ കമ്മിറ്റി സംഘടിപ്പിക്കും.
ട്രൈനിംഗ് പരിപാടിയില്‍ മുകളില്‍ സൗജന്യമായി പങ്കെടുക്കാം. പരിശീല പരിപാടികള്‍ സംബന്ധിച്ച വിവരങ്ങള്‍ ഉടന്‍ പ്രസിദ്ധീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്-0483-2710717, 2717572.