Tuesday, August 9, 2022
HomeNewsNationalഹാത്രാസിലെ കൂട്ടബലാത്സംഗം: പ്രതികൾക്ക് പിന്തുണയുമായി പോലീസ് സംരക്ഷണയിൽ ബി.ജെ.പി പ്രകടനം

ഹാത്രാസിലെ കൂട്ടബലാത്സംഗം: പ്രതികൾക്ക് പിന്തുണയുമായി പോലീസ് സംരക്ഷണയിൽ ബി.ജെ.പി പ്രകടനം

ലക്നൗ: ഉത്തർപ്രദേശിലെ ഹാത്രാസിൽ 19കാരിയായ ദലിത് യുവതിയെ സവർണജാതിക്കാരായ താക്കൂർ സമുദായക്കാർ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതികളെ പിന്തുണച്ച് പോലീസ് സാന്നിധ്യത്തിൽ താക്കൂർമാരുടെ പ്രകടനം. ബി.ജെ.പി നേതാവടക്കമുള്ള താക്കൂർ സമുദായക്കാരാണ് പ്രതിഷേധ പ്രകടനം നടത്തിയത്.

യു.പി സർക്കാരോ ജില്ലാ ഭരണകൂടമോ ഇവർക്കെതിരെ യാതൊരു നടപടിയും സ്വീകരിച്ചില്ല. പ്രകടനത്തിനിടെ താക്കൂർമാർ ഹാത്രാസ് ഗ്രാമത്തിലെ ദലിതുകൾക്ക് നേരെ വ്യാപക കല്ലേറ് നടത്തിയതായും പരാതിയുണ്ട്.

‘ഇവർക്ക് സി.ബി.ഐയെ വിശ്വാസമില്ല, ഇവർക്ക് എസ്.ഐ.ടിയെ വിശ്വാസമില്ല. ഇവർക്ക് കോടതിയെ വിശ്വാസമില്ല, ഇങ്ങോട്ട് വാ, നിനക്കൊക്കെ വിശ്വാസമുണ്ടാക്കിത്തരാം’- പോലീസ് തൊട്ടടുത്ത് നിൽക്കുമ്പോൾ, ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിനെ ഭീഷണിപ്പെടുത്തിക്കൊണ്ട് ഒരു താക്കൂർ നേതാവ് പറയുന്നത് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോയിൽ കാണാം.

അതേസമയം, പെൺകുട്ടിയുടെ കുടുംബത്തെ കാണാൻ പോയ രാഷ്ട്രീയ ലോക്‌ദൾ സംഘത്തിനെതിരേ യു.പി പോലീസ് ലാത്തി ചാർജ് നടത്തി.

Most Popular