Sunday, September 26, 2021
Home News National ഹത്രാസ് കൂട്ടബലാത്സംഗക്കേസ്: വിചാരണ അതിവേഗ കോടതിയിൽ നടക്കും

ഹത്രാസ് കൂട്ടബലാത്സംഗക്കേസ്: വിചാരണ അതിവേഗ കോടതിയിൽ നടക്കും

ലഖ്‌നൗ: ഉത്തർപ്രദേശിലെ ഹത്രാസിൽ ദലിത് പെൺകുട്ടി കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട കേസിന്റെ വിചാരണ അതിവേഗകോടതിയിൽ നടത്താൻ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉത്തരവിട്ടു.

കേസന്വേഷണത്തിന് മൂന്നംഗ പ്രത്യേക അന്വേഷണസംഘത്തേയും നിയോഗിച്ചിട്ടുണ്ട്. ഏഴ് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നും സംഘത്തോട് നിർദേശിച്ചു.

സംഭവത്തെ തുടർന്ന് പെൺകുട്ടിയെ യുപിയിലെ നിർഭയയെന്ന് വിശേഷിപ്പിച്ച് പ്രതിഷേധം ശക്തമായതിനു ശേഷമാണ് മുഖ്യമന്ത്രി ഇടപെട്ടത്. പെൺകുട്ടിയുടെ മൃതദേഹം വിട്ടു നൽകാതെ ബലം പ്രയോഗിച്ച് വേഗത്തിൽ സംസ്‌കരിച്ചെന്ന ആരോപണവുമായി ബന്ധുക്കൾ രംഗത്ത് വന്നിട്ടുണ്ട്.

ഡൽഹി ആശുപത്രിയിൽ മരിച്ച 19കാരി ദലിത് പെൺകുട്ടിയുടെ മൃതദേഹം യുപി പോലീസ് ബലം പ്രയോഗിച്ച് സംസ്‌കരിച്ചെന്നാണ് പരാതി.

Most Popular