Wednesday, December 1, 2021
HomeNewsKeralaകനത്ത മഴ: ചാലക്കുടിയിൽ കണ്ട്രോൾ റൂം തുറന്നു,50 കുടുംബങ്ങളെ മാറ്റി പാർപ്പിക്കുന്നു 

കനത്ത മഴ: ചാലക്കുടിയിൽ കണ്ട്രോൾ റൂം തുറന്നു,50 കുടുംബങ്ങളെ മാറ്റി പാർപ്പിക്കുന്നു 

 

തൃശൂർ : സംസ്ഥാനത്ത കനത്ത മഴ ശക്തമായി തുടരുന്നു. തൃശൂരിലും പാലക്കാട്ടും കനത്ത മഴ തുടരുകയാണ്.നാല് ദിവസം കൂടി മഴ തുടരുമെന്നാണ് റിപ്പോര്‍ട്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ നാളെ ന്യൂനമര്‍ദ്ദം രൂപപ്പെട്ടേക്കും.മഴ ശക്തമായി തുടർുഇന്ന സാഹചര്യത്തിൽ ചാലക്കുടിയിൽ കണ്ട്രോൾ റൂം തുറന്നു.ചാലക്കുടി പുഴയുടെ താഴ്ന്ന പ്രേദേശങ്ങളിൽ നിന്നുള്ള 50 കുടുംബങ്ങളെ മാറ്റി പാർപ്പിക്കാനുള്ള നടപടികൾ സ്വീകരിച്ച് വരുന്നതായി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.ദേശീയ ദുരന്ത നിവാരണ സേനയുടെ ഒരു സംഘം ചാലക്കുടിയിൽ എത്തിയിട്ടുണ്ട്.

വെള്ളം കയറിയതിനെ തുടര്‍ന്ന് അതിരപ്പള്ളി റോഡ് അടച്ചു. ചാലക്കുടി പുഴയില്‍ ജലനിരപ്പ് ഉയരുകയാണ്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലാണ് ഓറഞ്ച് അലെര്‍ട്ട്. തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ അലെര്‍ട്ടുമാണ്.

Most Popular