Wednesday, September 22, 2021
Home News National ജമ്മുകശ്മീരിൽ മേഘവിസ്‌ഫോടനം; 7 മരണം, മുപ്പതിലധികം ആളുകളെ കാണാതായി

ജമ്മുകശ്മീരിൽ മേഘവിസ്‌ഫോടനം; 7 മരണം, മുപ്പതിലധികം ആളുകളെ കാണാതായി

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ മേഘവിസ്ഫോടനത്തിലുണ്ടായ മഴവെള്ളപ്പാച്ചിലില്‍ 7 മരണം. 30 ലധികം പേരെ കാണാതായി റിപ്പോർട്ടുകൾ .
കിഷ്ത്വാര്‍ ജില്ലയിലെ ഹൊന്‍സാര്‍ ഗ്രാമത്തിലാണ് ദുരന്തമുണ്ടായത്. കുതിച്ചെത്തിയ വെള്ളത്തില്‍ നിരവധി വീടുകള്‍ ഒലിച്ചു പോയി. നാല് മൃതദേഹങ്ങള്‍ കണ്ടെത്തി. ഒമ്ബത് വീടുകള്‍ക്ക് സാരമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനത്തിനായി കരസേനയും പൊലീസും സ്ഥലത്തെത്തി.

രക്ഷാപ്രവര്‍ത്തനങ്ങളില്‍ പ്രാദേശിക സംഘങ്ങളെ സഹായിക്കാന്‍ ഇന്ത്യന്‍ വ്യോമസേനയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് അറിയിച്ചു. ഹിമാചല്‍പ്രദേശിലും ഉത്തരാഖണ്ഡിലും കനത്ത മഴ തുടരുകയാണ്. കുളു, ലാഹുല്‍ സ്പതി പ്രദേശം വെള്ളപ്പൊക്ക ഭീഷണിയിലാണ്. കുളുവില്‍ വെള്ളപാച്ചിലില്‍ യുവതിയും കുഞ്ഞും ഒലിച്ചുപോയി. ഇവര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്ന് ജില്ലാ അധികൃതര്‍ അറിയിച്ചു.

 

Most Popular