Saturday, December 4, 2021
HomeNewsKeralaസംസ്ഥാനത്ത് മഴ ശക്തമാകും, 13 ജില്ലകളിൽ യെല്ലോ അലേർട്

സംസ്ഥാനത്ത് മഴ ശക്തമാകും, 13 ജില്ലകളിൽ യെല്ലോ അലേർട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായേക്കുമെന്ന് മുന്നറിയിപ്പ്. തീവ്ര ന്യൂനമര്‍ദ്ദം കരയില്‍ പ്രവേശിച്ചതിനെത്തുടർന്ന് 13 ജില്ലകളിൽ യെല്ലോ അലേർട് നിർദേശമുണ്ട്. തിരുവനന്തപുരം ഒഴികെയുള്ള എല്ലാ ജില്ലകളിലും യെല്ലോ അലേർട് പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത മൂന്ന് മണിക്കൂറിനുള്ളില്‍ കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിയോട് കൂടിയ മഴ ലഭിച്ചേക്കാം. മണിക്കൂറില്‍ 40 കി.മീ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്.

തീവ്ര ന്യൂനമര്‍ദ്ദം ദക്ഷിണേന്ത്യയില്‍ കരതൊട്ട സാഹചര്യത്തില്‍ തമിഴ്നാട്ടിലും ആന്ധ്രയിലും മഴ കനത്തേക്കും . പടിഞ്ഞാറന്‍ കാറ്റ് സജീവമാകുന്നതോടെ കേരളത്തിലും കൂടുതല്‍ മഴ കിട്ടുമെന്ന് മുന്നറിയിപ്പുണ്ട്. യെല്ലോ അലര്‍ട്ടുള്ള മലയോര മേഖലകളിലും വനമേഖലകളിലും ഓറഞ്ച് അലര്‍ട്ടിന് സമാനമായ ജാഗ്രത വേണമെന്നാണ് നിര്‍ദേശം. ശക്തമായ ഇടിമിന്നലിനും കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരിക്ഷീണ കേന്ദ്രം അറിയിച്ചു.

Most Popular