Wednesday, January 19, 2022
HomeNewsKeralaശക്തമായ കാറ്റിനും ഒറ്റപ്പെട്ട മഴയ്ക്കും സാധ്യത; ഇന്ന് ഏഴു ജില്ലകളിൽ യെലോ അലർട്ട്

ശക്തമായ കാറ്റിനും ഒറ്റപ്പെട്ട മഴയ്ക്കും സാധ്യത; ഇന്ന് ഏഴു ജില്ലകളിൽ യെലോ അലർട്ട്

തിരുവനന്തപുരം ∙ സംസ്ഥാനത്തു തിങ്കളാഴ്ച വരെ ശക്തമായ കാറ്റിനും ഒറ്റപ്പെട്ട ഇടങ്ങളിൽ മിന്നലോടു കൂടിയ കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഉച്ചയ്ക്ക് 2 മുതൽ രാത്രി 10 വരെയാണു മിന്നലിനുള്ള സാധ്യത കൂടുതൽ.

ഞായറാഴ്ച കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലും തിങ്കളാഴ്ച കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലുമാണ് യെലോ അലർട്ട് പ്രഖ്യാപിച്ചത്.
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണു പ്രവചിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ ലഭിച്ച മലയോര പ്രദേശങ്ങളിൽ ഓറഞ്ച് അലർട്ടിനു സമാനമായ ജാഗ്രത പാലിക്കണം. കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല.

ബംഗാൾ ഉൾക്കടലിലെ ‘ജവാദ്’ ചുഴലിക്കാറ്റിന്റെ സാന്നിധ്യത്തെ തുടർന്നു വടക്കൻ ആന്ധ്രപ്രദേശ്–ഒഡീഷ തീരത്തു ചുഴലിക്കാറ്റുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്. ചുഴലിക്കാറ്റ് ഇന്ന് ഉച്ചയോടെ ഒഡീഷയിലെ പുരി തീരത്തേക്കു നീങ്ങുമെന്നാണു പ്രവചനം. ബംഗാളിൽ സൗത്ത് 24 പർഗാനാസ്, വെസ്റ്റ് മിഡ്നാപുർ ജില്ലകളുടെ തീരങ്ങളിൽനിന്നും ആയിരക്കണക്കിനാളുകളെ മാറ്റിപ്പാർപ്പിച്ചു. ആന്ധ്രപ്രദേശിൽ ശ്രീകാകുളം, വിജയനഗരം, വിശാഖപട്ടണം എന്നിവിടങ്ങളിൽ നിന്നായി അരലക്ഷത്തിലേറെ പേരെ ഒഴിപ്പിച്ചു.

Most Popular