Wednesday, December 1, 2021
HomeNewsInternationalകനത്ത മഴ; ഉത്തരാഖണ്ഡിൽ മരിച്ചവരുടെ എണ്ണം പതിനാറായി

കനത്ത മഴ; ഉത്തരാഖണ്ഡിൽ മരിച്ചവരുടെ എണ്ണം പതിനാറായി

ന്യൂഡല്‍ഹി: കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ഉത്തരാഖണ്ഡിൽ മരിച്ചവരുടെ എണ്ണം പതിനാറായി. കനത്ത മഴയിൽ സംസ്ഥാനത്തെ പല റോഡുകളും കെട്ടിടങ്ങളും തകർന്നു. നദികൾ കരകവിഞ്ഞൊഴുകുകയാണ്. അപകടകരമായ പ്രദേശങ്ങളിൽ നിരവധി ആളുകളാണ് കുടുങ്ങിക്കിടക്കുന്നത്. ദുരന്തമേഖലയില്‍ കേന്ദ്ര- സംസ്ഥാന സേനകളും എന്‍ഡിആര്‍എഫും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. പ്രളയം മൂലം ബദരിനാഥ് ചാര്‍ധാം യാത്രയില്‍ പങ്കെടുക്കാനെത്തിയ തീര്‍ത്ഥാടകരും വിനോദ സഞ്ചാരികളും കുടുങ്ങിക്കിടക്കുകയാണ്. ഇവരെ രക്ഷപ്പെടുത്താന്‍ വ്യോമസേനയുടെ നേതൃത്വത്തില്‍ നടപടികള്‍ സ്വീകരിക്കുകയാണ്.

ചൊവ്വാഴ്ചയുണ്ടായ മേഘവിസ്ഥോടനത്തിലും മലവെള്ള പാച്ചിലിലും വീടുകളും പാലങ്ങളും ഒലിച്ചുപോയി. റോഡുകള്‍ തകര്‍ന്നതോടെ വാഹനങ്ങള്‍ ഒറ്റപ്പെടുകയും നിരവധി വാഹനങ്ങള്‍ ഒലിച്ചുപോയതായും റിപ്പോര്‍ട്ടുണ്ട്. ഗൗളാ നദിയുടെ ഒഴുക്ക് ശക്തമായതോടെ നൈനിറ്റാളിലേക്കുള്ള റെയില്‍ പാളങ്ങളും നദിക്കു കുറുകേ നിര്‍മിച്ചിരുന്ന പാലവും ഒലിച്ചുപോയി.

പ്രധാനമന്ത്രി നരേന്ദ്രമോദിയും ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമിയും ഇന്ന് രാവിലെ ഫോണിലൂടെ സ്ഥിതിഗതികള്‍ വിലയിരുത്തി. അടുത്ത ദിവസങ്ങളില്‍ മഴ കുറയുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചത് പൊതുവെ ആശ്വാസം പകര്‍ന്നിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴക്കാണ് സാധ്യത.

Most Popular