Wednesday, December 1, 2021
HomeNewsKeralaപത്തനംതിട്ടയില്‍ മൂന്നിടങ്ങളില്‍ ഉരുള്‍ പൊട്ടിയെന്ന് സൂചന; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 137 അടിയിലേക്ക്; അതീവജാഗ്രത

പത്തനംതിട്ടയില്‍ മൂന്നിടങ്ങളില്‍ ഉരുള്‍ പൊട്ടിയെന്ന് സൂചന; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 137 അടിയിലേക്ക്; അതീവജാഗ്രത

തിരുവനന്തപുരം: ശക്തമായ മഴയില്‍ പത്തനംതിട്ട കോട്ടമണ്‍ പാറയില്‍ ഉരുള്‍ പൊട്ടിയതായി സൂചന. സീതത്തോട് കോട്ടമണ്‍ പാറയിലും ആങ്ങമൂഴി തേവര്‍മല വനമേഖലയിലും റാന്നി കുറമ്ബന്‍മൂഴി പനങ്കുടന്ന വെള്ളച്ചാട്ടത്തിന് സമീപവുമാണ് ഉരുള്‍ പൊട്ടിയതായി സംശയിക്കുന്നത്. പ്രദേശത്ത് കുത്തൊഴുക്ക് രൂക്ഷമാണ്. കോട്ടയം ജില്ലയിലെ കൂട്ടിക്കല്‍, മുണ്ടക്കയം, എരുമേലി, ഈരാറ്റുപേട്ട തുടങ്ങിയ പ്രദേശങ്ങളില്‍ കനത്തമഴ തുടരുകയാണ്. ഇതേ തുടര്‍ന്ന് മണിമലയാറ്റില്‍ നീരൊഴുക്ക് കുടിയിട്ടുണ്ട്. മണിമലയാറ്റിലേക്ക് എത്തുന്ന തോടുകള്‍ കരകവിഞ്ഞ പശ്ചാത്തലത്തില്‍ വീടുകളുടെ സമീപ പ്രദേശത്തേക്ക് വെള്ളം എത്തുന്ന സ്ഥതിയാണ് നിലവിലുള്ളത്.

ഉച്ചക്ക് മുതല്‍ പെയ്യുന്ന കനത്ത മഴയെ തുടര്‍ന്ന് എരുമേലി, കാഞ്ഞിരപ്പള്ളി, മുണ്ടക്കയം, 26-ാം മൈല്‍ എന്നീ പ്രദേശങ്ങളില്‍ വെള്ളം കയറി തുടങ്ങി. കിഴക്കന്‍ വെള്ളത്തിന്റെ വരവ് ശക്തമായതിനാലാണ് ജലനിരപ്പ് ഉയര്‍ന്നത്. വിവിധ സ്ഥലങ്ങളിലും വെള്ളം ഉയര്‍ന്നതിനാല്‍ ബസുകളും മറ്റു സ്വകാര്യ വാഹനങ്ങളും പലയിടങ്ങളിലായി കുടുങ്ങി കിടക്കുകയാണ്.

മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് 136.80 അടിയായി ഉയര്‍ന്നു. മുല്ലപ്പെരിയാറില്‍ നിന്ന് തമിഴ്നാട് കൊണ്ടുപോകുന്ന വെള്ളത്തിന്‍റെ അളവ് കൂട്ടിയിട്ടുണ്ട്. 2200 ക്യുമക്സ് വെള്ളമാണ് ഒരു സെക്കന്‍റില്‍ തമിഴ്നാട് കൊണ്ടുപോകുന്നത്. നേരത്തെ ഇത് 2150 ക്യുമക്സ് ആയിരുന്നു. വയനാട്, കോഴിക്കോട്, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലാണ് മുന്നറിയിപ്പ് മഴ മുന്നയിരിപ്പ് നൽകിയിരിക്കുന്നത്. നാളെ 11 ജില്ലകളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

 

Most Popular