ഹെലികോപ്റ്റർ അപകടത്തിൽ നിന്ന് രക്ഷപെട്ട ഗ്രൂപ്പ് ക്യാപ്റ്റൻ വരുണ്‍ സിംഗ് അതീവ ഗുരുതരാവസ്ഥയില്‍

കുനൂർ: ഹെലികോപ്റ്റർ അപകടത്തിൽ നിന്ന് രക്ഷപെട്ട ഗ്രൂപ്പ് ക്യാപ്റ്റൻ വരുണ്‍ സിംഗ് അതീവ ഗുരുതരാവസ്ഥയില്‍. തമിഴ്‌നാട്ടിലെ വെല്ലിംഗ്ടണിലുള്ള ആശുപത്രിയിൽ വെന്റിലേറ്റർ വിഭാഗത്തിലാണ് വരുണ്‍ സിംഗുള്ളത്. വരുണ്‍ സിംഗിന്‍റെ ജീവന്‍ രക്ഷിക്കാനുള്ള എല്ലാ നടപടികളും സ്വീകരിക്കുമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ലോക്സഭയെ അറിയിച്ചു. ഇന്നലെ ഉച്ചയോടെ കുനൂരിൽ തകർന്നുവീണ ഹെലികോപ്റ്ററിൽ ബിപിൻ റാവത്ത് അടക്കം 14 പേരാണ് ഉണ്ടായിരുന്നത് . ലാൻഡിംഗിന് മിനിറ്റുകൾക്ക് മുമ്പായിരുന്നു എം.17 ഹെലികോപ്റ്റര്‍ തകർന്നുവീണത്. 14 പേരിൽ 13 പേരുടെയും ജീവൻ പൊലിഞ്ഞു.