Monday, January 24, 2022
HomeNewsNationalഹെലികോപ്റ്റർ അപകടത്തിനിടെ രക്ഷകരായെത്തിയ നഞ്ചപ്പസത്രം കോളനിയെ ദത്തെടുത്ത് വ്യോമസേന

ഹെലികോപ്റ്റർ അപകടത്തിനിടെ രക്ഷകരായെത്തിയ നഞ്ചപ്പസത്രം കോളനിയെ ദത്തെടുത്ത് വ്യോമസേന

സയുംക്ത സൈനീക മേധാവി ബിപിൻ റാവത് ഉള്‍പ്പെടെ 13 പേര്‍ മരിക്കാനിടയായ ഹെലികോപ്റ്റർ അപകടത്തിനിടെ രക്ഷകരായെത്തിയ നഞ്ചപ്പസത്രം കോളനിയെ ദത്തെടുത്ത് വ്യോമസേന. ഒരു വർഷത്തേക്ക് കാട്ടേരി നഞ്ചപ്പസത്രം കോളനിയെ ദത്തെടുക്കുമെന്നാണ് വ്യോമസേന അറിയിച്ചിരിക്കുന്നത്. ഹെലികോപ്​ടറിനടുത്തേക്ക്​ ആദ്യം ഓടിയെത്തി രക്ഷാപ്രവർത്തനത്തിന്​ നേതൃത്വം നൽകിയവർക്ക്​ നന്ദി പറയാൻ കൈനിറയെ സമ്മാനവുമായും സൈനികരെത്തി. ​ പുതപ്പ്​, സൗരോർജത്തിൽ പ്രവൃത്തിക്കുന്ന എമർജൻസി വിളക്കുകൾ​, ഭക്ഷ്യവസ്​തുക്കൾ എന്നിവയാണ് വിതരണം ചെയ്തത്​. അപകടം ശ്രദ്ധയിൽപ്പെട്ടയുടൻ അധികൃതരെ വിവരമറിയിച്ച കോളനിയിലെ കൃഷ്​ണസാമി, ചന്ദ്രകുമാർ എന്നിവർക്ക്​ 5,000 രൂപ വീതം പാരിതോഷികവും നൽകി. ഹെലികോപ്റ്റർ അപകടം നടന്ന ഉടൻ സമീപത്തെ കോളനിയിലെ ആളുകളാണ് ആദ്യ രക്ഷാപ്രവർത്തനങ്ങൾ നടത്തിയത്. തകർന്നുവീണ ഹെലികോപ്റ്ററിൽ നിന്നും ബാക്കിയായ ജീവനുകൾ ശ്രമിക്കാൻ അവർ പരിശ്രമിച്ചിരുന്നു.

ഗ്രാമവാസികളാണ് അപകടസ്ഥലത്ത് ആദ്യം എത്തിയത്. തീ കെടുത്താനും അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് ഉദ്യോഗസ്ഥരെ രക്ഷിക്കാനും ആശുപത്രിയിൽ എത്തിക്കാനും ഇവർ മുന്നോട്ടുവന്നു. ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിങ് ഇപ്പോഴും ജീവിച്ചിരിക്കാൻ കാരണം ഇൗ ഗ്രാമത്തിലെ ജനങ്ങളാണ്’ എന്നും ​ ദക്ഷിണ ഭാരത്​ ഏരിയ കമാൻഡിങ്​ ജനറൽ ഓഫിസർ ലഫ്​. ജനറൽ എ. അരുൺ പറഞ്ഞു.

നഞ്ചപ്പസത്രം കോളനി സന്ദർശിച്ച അരുൺ, മുഴുവൻ കുടുംബങ്ങൾക്കും അരിയും മറ്റു നിത്യോപയോഗ സാധനങ്ങളും വിതരണം ചെയ്​തു. മാസന്തോറും കോളനിയിൽ ആരോഗ്യ പരിശോധന ക്യാമ്പ്​ സംഘടിപ്പിക്കുമെന്നും ലഫ്​. ജനറൽ പ്രഖ്യാപിച്ചു. ഗ്രാമവാസികൾക്ക്​ ചികിത്സയ്ക്കായി വെല്ലിങ്ടണിലെ സൈനിക ആശുപത്രിയിൽ സൗകര്യമൊരുക്കും.

ഹെലികോപ്ടർ അപകടത്തിൽ രക്ഷാപ്രവർത്തനം നടത്തിയ പൊലീസ്, അഗ്​നിശമന വിഭാഗം ജീവനക്കാർ, വനം ജീവനക്കാർ, മറ്റു വിവിധ സർക്കാർ വകുപ്പുകളിലെ ജീവനക്കാർ, സൈനിക ഉദ്യോഗസ്ഥർ, ആംബുലൻസ്​ ഡ്രൈവർമാർ തുടങ്ങിയവരെ ചടങ്ങിൽ പൊന്നാട അണിയിച്ച്​ ആദരിച്ചു.

Most Popular