Thursday, January 27, 2022
HomeNewsKeralaറോഡിലൂടെയുള്ള യാത്ര കുതിരപ്പുറത്ത് പോകുന്നതു പോലെ; ജനങ്ങളെ കൊല്ലരുത്: രൂക്ഷ വിമർശനവുമായി ഹൈകോടതി

റോഡിലൂടെയുള്ള യാത്ര കുതിരപ്പുറത്ത് പോകുന്നതു പോലെ; ജനങ്ങളെ കൊല്ലരുത്: രൂക്ഷ വിമർശനവുമായി ഹൈകോടതി

കൊച്ചി: ഗോശ്രീ പാലത്തിലൂടെയുള്ള വാഹനയാത്ര അക്ഷരാര്‍ത്ഥത്തില്‍ കുതിരപ്പുറത്തു പോകുന്നതു പോലെയാണെന്ന് ഹൈക്കോടതിയുടെ വിമര്‍ശനം. കിഴക്കമ്ബലം – നെല്ലാട് റോഡ് നിര്‍മ്മാണം എത്രയും വേഗം പൂര്‍ത്തിയാക്കണമെന്നും അല്ലെങ്കില്‍ റോഡിന്റെ ചുമതലയുള്ള എന്‍ജിനീയര്‍ ഹാജരായി വിശദീകരണം നല്‍കേണ്ടി വരുമെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ മുന്നറിയിപ്പ് നല്‍കി.

 

കൊച്ചി നഗരത്തിലെ റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് സി.പി. അജിത് കുമാര്‍ ഉള്‍പ്പെടെ നല്‍കിയ ഹര്‍ജികളിലാണ് സിംഗിള്‍ബെഞ്ച് ഇക്കാര്യങ്ങള്‍ പറഞ്ഞത്. ഹര്‍ജി ഇന്നു വീണ്ടും പരിഗണിക്കും. നഗരത്തിലെ റോഡുകളുടെ അറ്റകുറ്റപ്പണികളെക്കുറിച്ച്‌ റിപ്പോര്‍ട്ട് നല്‍കാമെന്ന് നഗരസഭ അറിയിച്ചെങ്കിലും റിപ്പോര്‍ട്ടില്‍ താത്പര്യമില്ലെന്ന് സിംഗിള്‍ബെഞ്ച് വാക്കാല്‍ പറഞ്ഞു. ഗോശ്രീ പാലത്തിലെയും അപ്രോച്ച്‌ റോഡിലെയും കുഴികള്‍ ബാഗുകളിട്ട് നികത്തി വച്ചിരിക്കുകയാണ്. ഇതിനാലാണ് യാത്രക്കാര്‍ക്ക് കുതിരപ്പുറത്തെന്നപോലെ യാത്ര ചെയ്യേണ്ടി വരുന്നത്.

Most Popular