“ഹോപ്പ് മടക്കിമല” ആട് ഗ്രാമം പദ്ധതി ഉദ്‌ഘാടനം ചെയ്തു

മടക്കിമല : ആട് കൃഷിയെ പ്രോത്സാഹിപ്പിക്കുക വഴി ദാരിദ്ര്യ നിർമാർജ്ജനം ലക്ഷ്യമാക്കി മടക്കിമല ഹിദായത്തുൽ ഇസ്‌ലാം മഹല്ല് കമ്മിറ്റിയുടെ ഉപസമിതിയായ ഹോപ്പ് മടക്കിമലയുടെ കീഴിൽ ആരംഭിച്ച ആട് ഗ്രാമം പദ്ധതിക്ക് തുടക്കമായി.

ആദ്യ ഘട്ടം എന്ന നിലക്ക് മഹല്ലത്തിലെ ഏഴ് കുടുംബങ്ങൾക്ക് ആടുകളെ നൽകി സമസ്ത ജില്ലാ ജനറൽ സെക്രട്ടറി എസ്‌ മുഹമ്മദ് ദാരിമി പദ്ധതി ഉദ്‌ഘാടനം ചെയ്തു ഹോപ്പ് ചെയർമാൻ കബീർ പൈക്കാടൻ അധ്യക്ഷത വഹിച്ചു മഹല്ല് ജനറൽ സെക്രട്ടറി പദ്ധതി വിശദീകരിച്ചു  മഹല്ല് ചെയർമാൻ കെ സി മൊയ്‌തീൻ ഹാജി ,മഹല്ല് പ്രസിഡണ്ട് മുഹമ്മദലി മാങ്കേറ്റിക്കര,മഹല്ല് ഖത്തീബ് മുഹമ്മദലി ദാരിമി ,എസ്‌ വൈ എസ്‌ ജില്ലാ സെക്രട്ടറി കെ എ നാസർ മൗലവി ,അഡ്വ: എം സി എം ജമാൽ ,വടകര മുഹമ്മദ് ,മുസ്തഫ ബാഖവി ,പി ഇസ്മായിൽ ,ചേക്കു ഉള്ളിവീട്ടിൽ,ഡോ :ഉസ്മാൻ കാതിരി ,എൻ ടി ഹംസ ,അസ്‌നാഫ് ടി പി ,ഷബീബ് അട്ടശേരി , അബ്ദുറഹ്മാൻ കോളായി സംസാരിച്ചു  കൺവീനർ ഇസ്മായിൽ പുതുശേരി സ്വാഗതവും മുനീർ വടകര നന്ദിയും പറഞ്ഞു