Saturday, April 17, 2021
Home News International ബെയ്‌റൂത്ത് തുറമുഖത്ത് വീണ്ടും തീപിടിത്തം

ബെയ്‌റൂത്ത് തുറമുഖത്ത് വീണ്ടും തീപിടിത്തം

ബെയ്‌റൂത്ത്: ലെബനാൻ തലസ്ഥാനമായ ബെയ്‌റൂത്തിലെ തുറമുഖത്ത് വീണ്ടും തീപിടിത്തം. ഇവിടെ കഴിഞ്ഞമാസം നാലിന് സ്‌ഫോടക വസ്തുശേഖരം പൊട്ടിത്തെറിച്ച് 192 പേർ കൊല്ലപ്പെടുകയും ആയിരക്കണക്കിനാളുകൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

ഡ്യൂട്ടി ഫ്രീ സോണിൽ എണ്ണയും ടയറുകളും സൂക്ഷിച്ചിരിക്കുന്ന വെയർഹൗസിലാണ് തീപിടിത്തമുണ്ടായത്. തീയണയ്ക്കാൻ ശ്രമം തുടരുകയാണ്. ഏതാനും ദിവസം മുൻപും തുറമുഖത്ത് ചെറിയ തീപിടിത്തമുണ്ടായിരുന്നു.

തുടരെയുണ്ടാകുന്ന തീപ്പിടിത്തങ്ങൾ പ്രദേശത്തെ ആളുകളെ പരിഭ്രാന്തരാക്കുന്നതായി പ്രദേശിക പത്രങ്ങൾ റിപ്പോർട്ട് ചെയ്തു. ആഗസ്റ്റ് നാലിനുണ്ടായ സ്‌ഫോടനത്തിൽ നിന്ന് പുറത്തു വരാൻ പ്രദേശത്തുകാർ ഇതു വരെ സാധിച്ചിട്ടില്ല. ”പരിഭ്രാന്തരാകേണ്ട ആവശ്യമില്ല” എന്ന ഔദ്യോഗിക അറിയിപ്പ് പോലും ജനങ്ങളുടെ ആശങ്ക ശമിപ്പിക്കുന്നില്ലെന്നും റിപ്പോർട്ടിലുണ്ട്. വീണ്ടും തീപിടിത്തമുണ്ടായതോടെ തുറമുഖത്തിന് ചുറ്റുമുള്ള തെരുവുകൾ ശൂന്യമാണ്.

Most Popular