സാധങ്ങൾ വാങ്ങാനും വിൽക്കാനും ഇപ്പോൾ വളരെയധികം എളുപ്പമാണ്. അതിനായി ഓൺലൈൻ സൈറ്റുകളെ ആശ്രയിക്കുന്നവരാണ് നമ്മളിൽ പലരും. എന്നാൽ സ്വന്തം ഭർത്താവിനെത്തന്നെ ഓൺലൈനിൽ വില്പനയ്ക്ക് വച്ചിരിക്കുകയാണ് അയർലണ്ടുകാരിയായ ഒരു യുവതി.
37 കാരനായ തന്റെ ഭര്‍ത്താവിനെ 25 ഡോളറിനാണ് യുവതി ലേലത്തിന് വെച്ചിരിക്കുന്നത്. ഭര്‍ത്താവ് ജോണിന് മുന്‍പ് നിരവധി ‘ ഉടമകള്‍ ഉണ്ടായിരുന്നുവെന്നും നല്ല ഭക്ഷണവും വെള്ളവും നല്കിയാല് അദ്ദേഹം വിശ്വസ്തനായിരുന്നുവെന്നും യുവതി സാക്ഷ്യപ്പെടുത്തുന്നു.
ലേലം തുടങ്ങി മണിക്കൂറുകള്‍ക്കകം തന്നെ ലേലത്തുക വര്‍ദ്ധിച്ചതായി യുവതി പറഞ്ഞു. മികച്ച തുകയ്ക്കായി കാത്തിരിക്കുകയാണെന്നും റിട്ടേണോ എക്സ്ചേയ്ഞ്ചോ ആഗ്രഹിക്കുന്നില്ലെന്നും യുവതി പറഞ്ഞു.യുവതിയുടെ ഈ പ്രവൃത്തിയ്ക്കെതിരെ വ്യാപക വിമര്‍ശനമാണ് ഉയര്‍ന്ന് വരുന്നത്.