Tuesday, May 17, 2022
HomeNewsഐ സി എഫ്‌ ഖസീം സെൻട്രൽ കൗൺസിൽ സമാപിച്ചു

ഐ സി എഫ്‌ ഖസീം സെൻട്രൽ കൗൺസിൽ സമാപിച്ചു

“ഐസിഎഫ്- പ്രവാസത്തിന്റെ അഭയം”എന്ന ശീർഷകത്തിൽ ഖസീം സെൻട്രൽ കൌൺസിൽ നടന്നു. ഹംസ മുസ്‌ലിയാർ കരുവാരകുണ്ട് പ്രസിഡന്റും ശറഫുദ്ദീൻ വാണിയമ്പലം സെക്രട്ടറിയും റിയാസ് പാണ്ടിക്കാട് ഫിനാൻസ് സെക്രട്ടറി യുമായും തെരെഞ്ഞെടുക്കപ്പെട്ടു. രണ്ട് മാസക്കാലമായി ജിസിസി തലത്തിൽ നടന്നുവരുന്ന മെമ്പർഷിപ്പ് കാമ്പയിനിന് പരിസമാപ്തി കുറിച്ചുകൊണ്ട് യൂണിറ്റ്, സെക്ടർ കമ്മിറ്റികൾ നിലവിൽ വന്നതിന്ന് ശേഷമാണ് സെൻട്രൽ കൗൺസിലിൽ പുതിയ കമ്മിറ്റി നിലവിൽ വന്നത്.

പുനസഘടന നടപടികൾക്ക് ഐ സി എഫ്‌ നാഷ്ണൽ ഓർഗനൈസേഷൻ സെക്രട്ടറി ബഷീർ ഉള്ളണം നേതൃത്വം നൽകി.കോവിഡ് പ്രതിസന്ധിയിലും മറ്റും തുല്യതായില്ലാത്ത ജീവകാരുണ്യ പ്രവർത്തനങ്ങൾക് നേതൃത്വം നൽകിയ ഐസിഎഫ്‌ പ്രവർത്തന രംഗത്ത് കൂടുതൽ സജീവമാവേണ്ടത്തിന്റ ആവശ്യകത അദ്ദേഹം ഊന്നി പറഞ്ഞു. ഐ സി എഫ്‌ നാഷണൽ വെൽഫെയർ സെക്രട്ടറി ഹുസൈൻ അലി കടലുണ്ടി നാഷണൽ സർവിസ് പ്രസിഡന്റ് അബു സ്വാലിഹ് മുസ്‌ലിയാർ ഉനൈസ ഇന്റർ നാഷണൽ സ്കൂൾ ഇംഗ്ലീഷ് വിഭാഗം ഫാക്വൽറ്റി സയ്യിദ് അഹമ്മദ്‌ കബീർ ജമലുല്ലൈലി തുടങ്ങിയവർ പങ്കെടുത്തു. കൗൺസിലിൽ ശറഫുദ്ധീൻ വാണിയമ്പലം സ്വാഗതവും അബു നവാസ് നന്ദിയും പറഞ്ഞു

Most Popular