Wednesday, November 30, 2022
HomeNewsKeralaഇടുക്കി ഡാം തുറക്കാന്‍ സാധ്യത; ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു

ഇടുക്കി ഡാം തുറക്കാന്‍ സാധ്യത; ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു

ഇടുക്കി: ഇടുക്കി അണക്കെട്ടില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇനിയും മഴ തുടര്‍ന്നാല്‍ ഡാം തുറക്കാനുള്ള സാധ്യത കൂടുതലാണെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി പറഞ്ഞു. ഇടുക്കി ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളില്‍ മഴ തുടരുന്ന സാഹചര്യമാണ് നിലവിലുള്ളത്. റെഡ് അലര്‍ട്ട് പുറപ്പെടുവിച്ച ശേഷമാണ് ഡാം തുറക്കാനുള്ള നടപടികളിലേക്ക് നീങ്ങുക. അതേ സമയം കൊക്കയാറില്‍ കാണാതായ ഏഴ് വയസുകാരന്‍ സച്ചു ഷാഹുലിനുവേണ്ടിയുള്ള തെരച്ചില്‍ ഇന്നും തുടരും. എന്‍ഡിആര്‍എഫ് ഉള്‍പ്പെടെയുള്ളവരാണ് തെരച്ചില്‍ നടത്തുന്നത്. ഫൗസിയ, അമീന്‍, അമ്നാ എന്നിവരുടെ മൃതദേഹം കാഞ്ഞിരപ്പള്ളിയിലും ബന്ധുക്കളായ അഫ്സാര, അഫിയാന്‍ എന്നിവരുടേത് കൂട്ടിക്കലിലും സംസ്‌കരിച്ചു.

ഇടുക്കിയില്‍ വിവിധയിടങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴ തുടരുകയാണ്. തൊടുപുഴയിലും പീരുമേടും ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ നിരവധി പേര്‍ ദുരിതാശ്വാസ ക്യാമ്ബുകളില്‍ കഴിയുന്നുണ്ട്. ദുരന്തബാധിത മേഖലകളിലെ നാശനഷ്ടങ്ങള്‍ വിലയിരുത്തി കണക്കെടുക്കുകയാണ് അധികൃതര്‍. ജില്ലയില്‍ രാത്രിയാത്രാ നിരോധനവും തുടരുകയാണ്.

Most Popular