Monday, May 16, 2022
HomeNewsNationalനീലച്ചിത്ര നിര്‍മാണം: രാജ് കുന്ദ്രക്കെതിരേ മുംബൈ പോലീസ് 1500 പേജുള്ള കുറ്റപത്രവും, ശില്‍പഷെട്ടിയുടെ സാക്ഷിമൊഴിയും സമർപ്പിച്ചു.

നീലച്ചിത്ര നിര്‍മാണം: രാജ് കുന്ദ്രക്കെതിരേ മുംബൈ പോലീസ് 1500 പേജുള്ള കുറ്റപത്രവും, ശില്‍പഷെട്ടിയുടെ സാക്ഷിമൊഴിയും സമർപ്പിച്ചു.

മുംബൈ: പ്രമുഖ വ്യവസായിയായ രാജ് കുന്ദ്രയുടെ വിവാദമായ നീലച്ചിത്ര നിര്‍മാണ കേസില്‍ മുംബൈ പോലീസ് അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചു. കഴിഞ്ഞദിവസമാണ് മുംബൈയിലെ കോടതിയില്‍ 1500-ഓളം പേജ് വരുന്ന കുറ്റപത്രം സമര്‍പ്പിച്ചത്. വ്യവസായിയായ രാജ് കുന്ദ്രയാണ് കേസിലെ മുഖ്യസൂത്രധാരനെന്നും കുന്ദ്രയും മറ്റ് പ്രതികളും ചേര്‍ന്ന് യുവതികളെ ചൂഷണം ചെയ്ത് അശ്ലീലവീഡിയോകള്‍ ചിത്രീകരിച്ചെന്നുമാണ് കുറ്റപത്രത്തില്‍ പറയുന്നു.
ഭാര്യയും നടിയുമായ ശില്‍പ ഷെട്ടി, നടി ഷെര്‍ലിന്‍ ചോപ്ര എന്നിവരുള്‍പ്പെടെ 43 പേരുടെ സാക്ഷിമൊഴികളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഈ വര്‍ഷമാദ്യം മുംബൈയിലെ മലാദിലെ ബംഗ്ലാവില്‍ പോലീസ് നടത്തിയ റെയ്ഡിന് പിന്നാലെയാണ് നീലച്ചിത്ര നിര്‍മാണ റാക്കറ്റിനെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവരുന്നത്. കേസില്‍ അഭിനേതാക്കളും സിനിമാപ്രവര്‍ത്തകരും ഉള്‍പ്പെടെയുള്ളവര്‍ ആദ്യഘട്ടത്തില്‍ അറസ്റ്റിലായിരുന്നു. തുടരന്വേഷണത്തിലാണ് നടി ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവും വ്യവസായിയുമായ രാജ് കുന്ദ്രയും കൂട്ടാളികളും അറസ്റ്റിലായത്.

സിനിമയിൽ അവസരം തേടി എത്തുന്ന സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന യുവതികളെയാണ് ചൂഴണം ചെയ്ത വീഡിയോ നിർമ്മിച്ച്‌ ഈ ദൃശ്യങ്ങള്‍ വിവിധ വെബ്‌സൈറ്റുകളിലും മൊബൈല്‍ ആപ്പുകളിലും അപ് ലോഡ് ചെയ്ത് രാജ് കുന്ദ്ര അനധികൃതമായി കോടികള്‍ സമ്പാദിച്ചെന്നും കുറ്റപത്രത്തില്‍ പറയുന്നു.എന്നാൽ ഈ യുവതികൾക്ക് പ്രതിഫലമോ നഷ്ടപരിഹാരമോ നൽകാതെ വഞ്ചിക്കുകയായിരുന്നു എന്ന് കുറ്റപത്രത്തിൽ പറയുന്നു.രാജ് കുന്ദ്രക്കെതിരെ കുറ്റപത്രം സമർപ്പിച്ച ദിവസം ശില്പ ഷെട്ടി കാശ്മീരിൽ ക്ഷേത്ര ദർശനത്തിൽ ആയിരുന്നുവെന്ന് പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

Most Popular