Saturday, June 25, 2022
HomeNewsNational24 മണിക്കൂറിനിടെ രാജ്യത്ത് സ്ഥിരീകരിച്ചത് 12,213 ​കോവിഡ് കേസുകൾ

24 മണിക്കൂറിനിടെ രാജ്യത്ത് സ്ഥിരീകരിച്ചത് 12,213 ​കോവിഡ് കേസുകൾ

ന്യൂഡല്‍ഹി: 24 മണിക്കൂറിനിടെ രാജ്യത്ത് സ്ഥിരീകരിച്ചത് 12,213 ​കോവിഡ് കേസുകൾ. കഴിഞ്ഞദിവസം 8,822 പേര്‍ക്കായിരുന്നു രോഗം സ്ഥിരീകരിച്ചത്. 38.4 ശതമാനം വര്‍ധനയാണ് ഒരു ദിവസം കൊണ്ട് രേഖപ്പെടുത്തിയിരിക്കുന്നത്.

നിലവില്‍ 53,6367 പേര്‍ രോഗ ബാധിതരായിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 7,624 പേര്‍ രോഗ വിമുക്തരായി.

ദൈനംദിന കണക്കുകള്‍ പ്രകാരം കോവിഡ് പോസിറ്റീവാകുന്നവര്‍ 2.35 ശതമാനമാണ്. അതേസമയം, ദേശീയ രോഗവിമുക്തി നിരക്ക് 98.65 ശതമാനമാണ്. ഇതുവരെ ഇന്ത്യയില്‍ 195.67 ഡോസ് കോവിഡ വാക്സിനുകള്‍ നല്‍കിക്കഴിഞ്ഞു.

Most Popular