അബുദാബി: പ്രവാസി ദമ്പതികളുടെ 10 മാസമായ കുഞ്ഞ് ഭക്ഷണം തൊണ്ടയിൽ കുടുങ്ങിയതിനെ തുടർന്നുണ്ടായ ശ്വാസതടസ്സം മൂലം മരിച്ചു. കളരിക്കൽതാഴത്ത് അനൂപിന്റെയും നെച്ചൂർ ചക്കാലക്കൽ നീതു സി ജോയിയുടെയും ഏകമകനായ അഡോൺ സൂസൻ അനൂപാണ് മരിച്ചത്.
അബുദാബിയിൽ മെഷീൻ ഓപ്പറേറ്ററായി ജോലി നോക്കുകയാണ് അനൂപ്. ഭാര്യ നീതു നഴ്‌സാണ്. അഡോണിനെ ഡേ കെയർ സെന്ററിൽ ഏൽപ്പിച്ചാണ് ഇരുവരും ജോലിക്കു പോയിരുന്നത്.
ഇവിടെ നിന്ന് ഉച്ചഭക്ഷണത്തിനൊപ്പം നൽകിയ പഴം തൊണ്ടയിൽ കുടുങ്ങിയതാണ് ശ്വാസതടസ്സമുണ്ടാകാൻ കാരണമായതെന്നാണ് പ്രഥമിക നിഗമനം. ശ്വാസതടസ്സമുണ്ടായ ഉടൻ നീതു ജോലി ചെയ്യുന്ന അൽ അഹലി ആശുപത്രിയിൽ എത്തിച്ചെങ്കിലും വൈകാതെ മരിച്ചു.