Sunday, July 25, 2021
Home News Kerala ആലപ്പുഴയിൽ കരിമീനിന്റെ വായിൽ ഐസ് കട്ട തിരുകി തൂക്കം കൂട്ടി വിൽപ്പന നടത്തിയതായി പരാതി

ആലപ്പുഴയിൽ കരിമീനിന്റെ വായിൽ ഐസ് കട്ട തിരുകി തൂക്കം കൂട്ടി വിൽപ്പന നടത്തിയതായി പരാതി

ആലപ്പുഴ: വായിൽ ഐസ് കട്ടകൾ തിരുകി കരിമീനിനു തൂക്കംകൂട്ടി വിൽപ്പന നടത്തിയതായി പരാതി. പള്ളാത്തുരുത്തി റോഡിൽ മത്സ്യവിൽപ്പന നടത്തുന്ന ആളുടെ കൈയ്യിൽ നിന്നാണ് വെൺമണി ചെറിയത്ത് ദീബ മീൻ വാങ്ങിയത്. വീട്ടമ്മ കലക്ടർക്ക് പരാതി നൽകി.

400 രൂപ നിരക്കിൽ നാല് കിലോ കരിമീനും 1,000 രൂപയ്ക്ക് മൂന്ന് കിലോ കാളാഞ്ചിയുമാണ് വാങ്ങിയത്. വീട്ടിലെത്തി നോക്കിയപ്പോൾ മൂന്ന് കിലോ കാളാഞ്ചിക്ക് പകരം രണ്ടരക്കിലോ തിലാപ്പിയായും നാല് കിലോ കരിമീനിന് പകരം രണ്ട് കിലോ കരിമീനുമാണ് ഉണ്ടായിരുന്നത്.

കരിമീനിനു തൂക്കം കൂട്ടാനായി വായിൽ ഐസ് കട്ടകൾ തിരുകിയും വലിയ മത്സ്യത്തിന്റെ അടിഭാഗത്ത് ചെറിയ മത്സ്യങ്ങൾ വെച്ചും തട്ടിപ്പ് നടത്തിയതായാണ് കലക്ടർക്കു നൽകിയ പരാതിയിൽ പറയുന്നത്.

Most Popular