സാഹോദര്യത്തിന്റെയും മാനവികതയുടെയും പങ്കുവയ്ക്കലിന്റെയും സന്ദേശം നൽകികൊണ്ട് ഇൻകാസ് എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വെള്ളിയാഴ്ച്ച ലേബർ ക്യാമ്പുകളിലെ തൊഴിലാളികൾക്കായി ഇഫ്താർ സംഗമം നടത്തി. ഇൻഡസ്ട്രിയൽ ഏരിയായിലേയും വുക്കൈറിലെയും ക്യാമ്പുകളിലായി നടത്തിയ നോമ്പുതുറയിൽ ഏതാണ്ട് 350 തൊഴിലാളി സഹോദരങ്ങളാണ് പങ്കെടുത്തത്.
ജില്ലാ പ്രസിഡന്റ് വി.എസ്.അബ്ദുൾ റഹ്മാൻ, ജനറൽ സെക്രട്ടറി ഷെമീർ പുന്നൂരാൻ, ട്രഷറർ പി.ആർ. ദിജേഷ്, അഡ്വൈസറി ബോർഡ് ചെയർമാൻ കെ.വി. ബോബൻ, സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് ഡേവിസ് ഇടശ്ശേരി,സെൻട്രൽ കമ്മിറ്റി സെക്രട്ടറി ടി.പി. റഷീദ് ജില്ലാ ഭാരവാഹികളായ കെ.ബി. ഷിഹാബ്, ബിനീഷ് കെ.എ, , എം.പി.മാത്യു, ഷിജു കുര്യാക്കോസ്,എം.എം. മൂസ, റിഷാദ് മൈതീൻ, അൻഷാദ് ആലുവ,ബിനു പീറ്റർ, ഷിജോ കെ തങ്കച്ചൻ,മനോജ് പി.ടി.,ഷെമീം ഹൈദ്രോസ്സ്, ഷനീർ ഇടശ്ശേരി, അബൂബക്കർ ഓ.എം., ബിനോജ് ബാബു,എൽദോ എബ്രഹാം,എൽദോ സി.ജോയ്, റെനീഷ് കെ. ഫെലിക്സ്, നബീൽ നസിർ അലി, അബ്ദുൽ റസാഖ് ടി. എ.,പ്രദീപ് കുമാർ, അബു താഹിർ എൽദോസ് സി.എ, അനൂപ് ഇലവുംകൂടി,ലേബർ ക്യാമ്പുകളിലെ കോർഡിനെറ്റർമാരായ മുനീർ എടപ്പാൾ,രഞ്ജിത്ത് തിരുവനന്തപുരം, ശ്രീനിവാസ് എന്നിവർ നേതൃത്വം നല്കി.