Friday, September 24, 2021
Home News Kerala എറണാകുളത്ത് വീട്ടമ്മയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച സംഭവം: ഒളിവിലായിരുന്ന എസ് ഐ കീഴടങ്ങി

എറണാകുളത്ത് വീട്ടമ്മയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച സംഭവം: ഒളിവിലായിരുന്ന എസ് ഐ കീഴടങ്ങി

കൊച്ചി: എറണാകുളം മുളംതുരുത്തിയിലെ 37കാരിയായ വീട്ടമ്മയെ ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ എസ്ഐ അറസ്റ്റിൽ. എറണാകുളം സെൻട്രൽ സ്റ്റേഷനിലെ ബാബു മാത്യുവാണ്(55) അറസ്റ്റിലായത്.

മുളംതുരുത്തി സ്റ്റേഷനിൽ അഡീഷണൽ എസ്ഐ ആയിരിക്കുമ്പോൾ മുതൽ ഒരു വർഷത്തിലേറെയായി ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിച്ചെന്നാണ് എസ്ഐ ബാബു മാത്യവിനെതിരെയുള്ള പരാതി. വാഹന പരിശോധനക്കിടെയാണ് എസ്ഐ യുവതിയെ പരിചയപ്പെടുന്നത്.

യുവതി കൊച്ചി ഡിസിപി ജി പൂങ്കുഴലിക്കു നൽകിയ പരാതിയിൽ മുളംതുരുത്തി പോലീസ് കേസെടുത്തിരുന്നു. ഒരു മാസം മുമ്പ് കേസ് റജിസ്റ്റർ ചെയ്തതിന് പിന്നാലെ ഒളിവിൽ പോയ എസ്ഐ ബാബു മാത്യു മുൻകൂർ ജാമ്യത്തിന് ശ്രമിച്ചെങ്കിലും നടന്നില്ല. ഇതോടെ സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോവിഡ് നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.

Most Popular