ന്യൂഡൽഹി: ഇന്ത്യ അന്താരാഷ്ട്ര വിമാന സര്‍വീസുകളുടെ വിലക്ക് വീണ്ടും നീട്ടി. ജനുവരി 31 ഒന്ന് വരെയാണ് അന്തരാഷ്ട്ര വിമാന സര്‍വീസുകളുടെ വിലക്ക് നീട്ടിയത്. വിദേശരാജ്യങ്ങളില്‍ ഒമൈക്രോണ്‍ വകഭേദം വ്യാപകമാകുന്ന സാഹചര്യത്തിലാണ് നടപടി. ജനുവരി 31ന് ശേഷമുള്ള കൊവിഡ് സാഹചര്യം വിലയിരുത്തിയ ശേഷം മാത്രമേ വിലക്കുകള്‍ പിന്‍വലിക്കുകയുള്ളുവെന്ന് DGCA അറിയിച്ചു. നേരത്തെ രാജ്യത്ത് കൊവിഡ് കേസുകള്‍ കുറഞ്ഞ സാഹചര്യത്തില്‍ ഡിസംബര്‍ 15 മുതല്‍ അന്തരാഷ്ട്ര വിമാന സര്‍വീസുകളുടെ വിലക്ക് നീക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും വിദേശ രാജ്യങ്ങളിൽ കോവിദഃ കേസുകൾ ക്രമാതീതമായി കൂടുന്ന സാഹചര്യത്തിലാണ് വീണ്ടും വിലക്കേർപ്പെടുത്തുന്നത്.