Wednesday, May 18, 2022
HomeNewsNationalവിദേശികള്‍ക്കുള്ള ക്വാറന്റൈന്‍ നിബന്ധനയില്‍ മാറ്റം വരുത്തി ഇന്ത്യ

വിദേശികള്‍ക്കുള്ള ക്വാറന്റൈന്‍ നിബന്ധനയില്‍ മാറ്റം വരുത്തി ഇന്ത്യ

ന്യൂഡല്‍ഹി: വിദേശികള്‍ക്കുള്ള ക്വാറന്റൈന്‍ നിബന്ധനയില്‍ മാറ്റം വരുത്തി ഇന്ത്യ. പുതുക്കിയ മാർഗ നിർദേശങ്ങൾ പുറത്തുവിട്ടു. അന്താരാഷ്ട്ര വിനോദ സഞ്ചാരികൾക്ക് ഇനി ക്വാറന്റൈൻ ആവശ്യമില്ല. രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ചവര്‍ക്കാണ് പുതിയ നിയമം ബാധകം.

കൊവിഡ് വാക്‌സിന്റെ മുഴുവന്‍ ഡോസും സ്വീകരിക്കാത്തവര്‍ രാജ്യത്ത് എത്തിയ ഉടന്‍ കൊവിഡ് ടെസ്റ്റ് നടത്തണം. ഏഴ് ദിവസത്തെ ഹോം ക്വാറന്റൈനും ഇവര്‍ക്ക് ബാധകമാണ്. എട്ടാം ദിവസം വീണ്ടും ടെസ്റ്റുണ്ടാവും. പുതിയ മാര്‍ഗനിര്‍ദേശങ്ങളനുസരിച്ച് സഞ്ചാരികള്‍ എയര്‍ സുവിധാ പോര്‍ട്ടലില്‍ സെല്‍ഫ് ഡിക്ലറേഷന്‍ സമര്‍പ്പിക്കണം. 72 മണിക്കൂറിനുള്ളിലെടുത്ത ആര്‍.ടി-പി.സി.ആര്‍ നെഗറ്റീവ് ഫലവും നിര്‍ബന്ധമാണ്.

ടെസ്റ്റിനിടയില്‍ കൊവിഡ് പോസിറ്റീവാകുന്നവര്‍ സെല്‍ഫ് ഐസൊലേറ്റ് ചെയ്യുകയും അടുത്തുള്ള ആരോഗ്യ കേന്ദ്രത്തില്‍ റിപ്പോര്‍ട്ട് ചെയ്യുകയും വേണം.

Most Popular